സ്വരാജേ... ആ കുരുട്ട് കയ്യില്‍ വെച്ചാല്‍ മതി, താങ്കളുടെ ക്ലാസ് ഇങ്ങോട്ട് വേണ്ട; ലീഗിനെ വിമര്‍ശിച്ച സ്വരാജിന് മറുപടിയുമായി പികെ ഫിറോസ്

മുസ്ലീം ലീഗിനെ വിമര്‍ശിച്ച സിപിഎം നേതാവ് എം സ്വരാജിന് മറുപടിയുമായി പികെ ഫിറോസ്. ഹമാസിനെ ഭീകരസംഘടനയാണെന്ന് പ്രഖ്യാപിച്ച ശൈലജ ടീച്ചറെ സ്വരാജ് ആദ്യം തിരുത്താന്‍ നോക്ക്. അതിന് ശേഷം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരെ ഓടി നടന്ന് കേസെടുക്കുന്ന പിണറായി പോലീസില്ലേ. അവിടെ ചെല്ല്. അവര്‍ക്ക് ക്ലാസെടുക്ക്. അല്ലാതെ താങ്കളുടെ ക്ലാസ് ഇങ്ങോട്ട് വേണ്ടെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സാധാരണ മുസ്ലിം ലീഗ് പരിപാടികളിലെ കുറ്റവും കുറവും കണ്ട് പിടിക്കാന്‍ ആയുസ്സ് ഉപയോഗിക്കാറുള്ളത് സി.പി.എമ്മിന്റെ അരിക് പറ്റി ജീവിക്കുന്ന ഒരു വ്യക്തിയായിരുന്നു. എന്നാല്‍ ഇത്തവണ അപ്പണി ഏറ്റെടുത്തത് സഖാവ് സ്വരാജാണ്. ചാരിയാല്‍ ചാരിയത് മണക്കും എന്നത് ചുമ്മാ പറയുന്നതല്ലല്ലോ. അതിപ്പോ ചന്ദനമായാലും ചാണകമായാലും ആട്ടിന്‍ കാഷ്ടമായാലും!

ശശി തരൂരിന്റെ ഒരു വാക്കില്‍ തൂങ്ങിയാണ് സ്വരാജ് ലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയെ ഇകഴ്ത്തിക്കാണിക്കാന്‍ ശ്രമിക്കുന്നത്. തരൂരിന്റെ നിലപാടിലെ ശരികേടിനെ അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ച് തിരുത്താന്‍ ലീഗ് നേതാക്കള്‍റിയാം. അതവര്‍ നിര്‍വഹിക്കുകയും തരൂര്‍ അതുള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്.

പിന്നെ സമസ്തയെ കുറിച്ച്. ലീഗ് സമസ്തയെ പ്രകടനം നടത്തി തോല്‍പ്പിച്ചു പോലും!
സ്വരാജ് എന്താണ് കരുതിയത്? ഇന്നലെ റാലിയില്‍ പങ്കെടുത്തവരില്‍ നല്ലൊരു ശതമാനം പ്രവര്‍ത്തകരും സമസ്തയുടെ കൂടി പ്രവര്‍ത്തകരാണ്. മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ തന്നെ സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന പ്രസിഡണ്ടാണ്. ലീഗ് നേതാക്കളില്‍ നല്ലൊരു ശതമാനവും സമസ്തയുടെ നേതൃത്വത്തില്‍ ഇരിക്കുന്നവരാണ്. അങ്ങിനെയുള്ളൊരു പാര്‍ട്ടിയെ കുറിച്ചാണ് ഇമ്മട്ടില്‍ സംസാരിക്കുന്നത്.

സ്വരാജേ… ആ കുരുട്ട് കയ്യില്‍ വെച്ചാല്‍ മതി. താങ്കള്‍ ആദ്യം ഒരു കാര്യം ചെയ്യ്. ഹമാസിനെ ഭീകരസംഘടനയാണെന്ന് പ്രഖ്യാപിച്ച ശൈലജ ടീച്ചറെ തിരുത്താന്‍ നോക്ക്. അതിന് ശേഷം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരെ ഓടി നടന്ന് കേസെടുക്കുന്ന പിണറായി പോലീസില്ലേ. അവിടെ ചെല്ല്. അവര്‍ക്ക് ക്ലാസെടുക്ക്. അല്ലാതെ താങ്കളുടെ ക്ലാസ് ഇങ്ങോട്ട് വേണ്ട.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?