എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ പുറത്താക്കപ്പെട്ട സംസ്ഥാന നേതാക്കളെ പ്രശംസിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഞങ്ങള്‍ വളര്‍ത്തി കൊണ്ടുവന്ന കുട്ടികള്‍ പ്രഗല്‍ഭരാണ്. ഹരിത വിഷയം പാര്‍ട്ടി വീണ്ടും ചര്‍ച്ച ചെയ്യുമെന്ന് മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗിലെ പ്രധാന നേതാക്കളുമായി ഈ വിഷയം ചര്‍ച്ച ചെയ്തു വരികയാണ്. ഇതിന്റെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സമൂഹ മാധ്യമങ്ങള്‍ടക്കം വാര്‍ത്തകളെ വക്രീകരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണകേസില്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു ഹരിതയെ പിന്തുണച്ചുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
Read more
അതേസമയം ചന്ദ്രിക കള്ളപ്പണ കേസില്‍ സാക്ഷിയെന്ന നിലയ്ക്കാണ് ഇ.ഡി മൊഴിയെടുത്തതെന്നും ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ചോദ്യംചെയ്യലിനെ കുറിച്ച് വിശദീകരിച്ചു.