ഞങ്ങള്‍ വളര്‍ത്തി കൊണ്ടുവന്ന കുട്ടികള്‍ പ്രഗല്‍ഭരാണ്; പിരിച്ചുവിട്ട ഹരിത ഭാരവാഹികളെ പ്രശംസിച്ച് കുഞ്ഞാലിക്കുട്ടി

എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ പുറത്താക്കപ്പെട്ട സംസ്ഥാന നേതാക്കളെ  പ്രശംസിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഞങ്ങള്‍ വളര്‍ത്തി കൊണ്ടുവന്ന കുട്ടികള്‍ പ്രഗല്‍ഭരാണ്. ഹരിത വിഷയം പാര്‍ട്ടി വീണ്ടും ചര്‍ച്ച ചെയ്യുമെന്ന് മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം ലീഗിലെ പ്രധാന നേതാക്കളുമായി ഈ വിഷയം ചര്‍ച്ച ചെയ്തു വരികയാണ്. ഇതിന്റെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സമൂഹ മാധ്യമങ്ങള്‍ടക്കം വാര്‍ത്തകളെ വക്രീകരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണകേസില്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു ഹരിതയെ പിന്തുണച്ചുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

അതേസമയം ചന്ദ്രിക കള്ളപ്പണ കേസില്‍ സാക്ഷിയെന്ന നിലയ്ക്കാണ് ഇ.ഡി മൊഴിയെടുത്തതെന്നും ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ചോദ്യംചെയ്യലിനെ കുറിച്ച് വിശദീകരിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ