'ആയിരങ്ങളുടെ വിയർപ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചുപറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ചു...; ഒളിയമ്പുമായി പികെ ശശി

ആയിരങ്ങളുടെ വിയർപ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനത്തെ പിടിച്ചുപറിയും കൊള്ളയും നടത്തിയ പണം കൊണ്ട് വെള്ളപുതപ്പിച്ചുവെന്ന് മുൻ എംഎൽഎ പികെ ശശി. പുതുവത്സരാശംസ നേർന്നുകൊണ്ടുള്ള ഫേസ്‌ബുക്ക് കുറിപ്പിൽ സിപിഎമ്മിനെതിരെ ശക്തമായ വിമർശനങ്ങളാണ് ശശി നടത്തുന്നത്. പലർക്കും 2024 സുന്ദരകാലമായിരുന്നു. അവരെ കാത്തിരിക്കുന്നതു മഹാദുരന്തമാണെന്നാണ് കുറിപ്പിലുള്ളത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

2025.
എല്ലാവർക്കും സമാധാനത്തിന്റെ, ഐശ്വര്യത്തിന്റെ, പുത്തൻ അനുഭൂതികളുടെ വർഷമായിത്തീരട്ടെ പുതുവർഷം.
2024 – പ്രതിസന്ധിയുടെ ഒരു കാലം. അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്ക് സുന്ദര കാലമായിരുന്നു. അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കും. മദ്യവും അതിനു മുകളിൽ കഞ്ചാവുമടിച്ചു ഘോരഘോരം മദ്യത്തിനും മയക്കുമരുന്നിനുമേതിരെ പ്രസംഗിക്കുന്നവരുടെ നല്ല കാലം കഴിയുന്നു. ആയിരങ്ങളുടെ വിയർപ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച്, ആ പണം കൊണ്ട് ഉന്മാദിച്ചവർക്കും ആഹ്ലാദത്തിന് വക നൽകില്ല പുതുവർഷം.
ശത്രുവിന്റെ ആയുധം വേണ്ട, അവരുടെ അലർച്ചക്കു മുമ്പിൽ പോലും ഓടിയോളിക്കുന്ന പരാക്രമകാരികളുടെ കാലം അവസാനിക്കും.
സന്മനസ്സുള്ളവർക്ക് സമാധാനം കിട്ടുന്ന പുതിയ വർഷത്തെ ആവേശത്തോടെ നമുക്ക് വരവേൽക്കാം. കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും ഖിയാമം നാൾ വരെ സുഖിക്കാമെന്ന് കരുതുന്നവർക്ക് നഷ്ടത്തിന്റെയും മോഹഭംഗതിന്റെയും കാലമായിരിക്കും വരാനിരിക്കുന്നത്.
ഒന്നിന്റെ മുൻപിലും ആത്മാഭിമാനം പണയപ്പെടുത്താതിരിക്കുക. ആരുടെ മുന്നിലും ചെറുതാവാതിരിക്കുക. എവിടെയും സ്വന്തം അഭിപ്രായം പറയാൻ മടിക്കാതിരിക്കുക. ഉയിര് പോകും വരെ ഉശിരു കൈവിടാതിരിക്കുക. ഇവിടെ നാം വിപ്ലവകാരികളെ ഓർക്കുക. വിശ്വകവി ടാഗോറിന്റെ വരികൾ കടമെടുക്കട്ടെ. “എവിടെ നിർഭയമാകുന്നു മാനസം, അവിടെ നിൽക്കുന്നു ശീർഷം സമുന്നതം”
ലോകത്തിൽ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർക്ക് ശക്തി നൽകുന്നതാവട്ടെ പുതിയ വർഷം. ഒരു കയ്യിൽ സമാധാനത്തിന്റെ ഒലീവില കൊമ്പും മറുകയ്യിൽ പോരാട്ടത്തിന്റെ മിഷീൻ ഗണ്ണുമായി നിൽക്കുന്ന പലസ്തീൻ പോരാളികളാണ് നമുക്ക് ആവേശം നൽകേണ്ടത്.
ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക. വരും കാലം നിങ്ങളുടേതല്ല.
ഏവർക്കും ഹൃദ്യമായ പുതുവത്സരാശംസകൾ!

Latest Stories

ഇടുക്കിയിൽ കെഎസ്ആർടിസി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 4 ആയി; സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു

മുഖ്യമന്ത്രിയെ മുസ്‌ലിം ലീഗ് നിശ്ചയിച്ച് നല്‍കാറില്ല; പദവിയേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ലിത്; തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷമുണ്ടെന്ന് കോണ്‍ഗ്രസിനെ ഓര്‍മിപ്പിച്ച് എംകെ മുനീര്‍

ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതി; ഒരാൾ അറസ്റ്റിൽ

ഗോൾഡൻ ​ഗ്ലോബിൽ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന് നിരാശ; രണ്ട് നോമിനേഷനുകളിലും പുരസ്‌കാരം നഷ്ടമായി

നാട്ടുകാരെ ബോധിപ്പിക്കേണ്ട കാര്യമില്ല എനിക്ക്; 'ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അടിച്ചിറക്കി വിട്ടു' എന്നൊക്കെയാണ് പറയുന്നത്: ഡിംപിൾ

ഇന്ത്യക്ക് പുതിയ മുറിവ്; സംഭവം ഇങ്ങനെ

ഇപി ജയരാജന്റെ ആത്മകഥാ വിവാദം; ഡിസി ബുക്സിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പുല്ലുപാറയില്‍ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്കു മറിഞ്ഞു; രണ്ടു പേരുടെ നില ഗുരുതരം; ബ്രേക്ക് നഷ്ടപ്പെട്ടതെന്ന് ഡ്രൈവര്‍

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് മരണം

4 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റർ യുസ്വേന്ദ്ര ചാഹലും ധനശ്രീ വർമ്മയും വേർപിരിയുന്നു? എന്താണ് കാരണം?