വീടിനു മുന്നില്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ചത് തെറ്റായി പോയി; ബാങ്കിന് വീഴ്ചയെന്ന് റിപ്പോര്‍ട്ട്

അഭിരാമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേരളബാങ്ക് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി സഹകരണ വകുപ്പിന്റെ റിപ്പോര്‍ട്ട്. വീടിനുമുന്നില്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ചത് തെറ്റായി പോയി. വായ്പയെടുക്കാത്ത കുടുംബാംഗത്തെ കൊണ്ട് ജപ്തിനോട്ടീസില്‍ ഒപ്പുവപ്പിച്ചത് വീഴ്ചയാണെന്നും സഹകരണ ജോയിന്റ് റജിസ്ട്രാറുടെ പ്രാഥമിക റിപ്പോര്‍ട്ട്.

എന്നാല്‍ സര്‍ഫാസി നിയമം പ്രയോഗിച്ചതിനെ ഈ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നില്ല. അഭിരാമിയുടെ പിതാവ് അജികുമാറാണ് കേരള ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നത്. അദ്ദേഹം സ്ഥലത്തുണ്ടായിട്ടും കേരള ബാങ്ക് ഉദ്യോഗസ്ഥര്‍ ജപ്തി നോട്ടീസ് അജികുമാറിന് നല്‍കിയില്ല. പകരം രോഗബാധിതനായ അപ്പൂപ്പന്‍ ശശിധരന്‍ ആചാരിക്കാണ് കേരള ബാങ്ക് ജപ്തിനോട്ടിസ് കൈമാറിയത്.

ഇത് തെറ്റായ നടപടിയാണ്. കാര്യം വിശദീകരിക്കാതെ ജപ്തിനോട്ടിസ് ശശിധരന്‍ ആചാരിയെക്കൊണ്ട് ഒപ്പിട്ട് വാങ്ങിയതും വീഴ്ചയാണ്. ഇതെതുടര്‍ന്ന് ജപ്തിബോര്‍ഡ് സ്ഥാപിച്ചതും ശരിയായ നടപടിയല്ലെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പറയുന്നു.

പ്രാഥമിക റിപ്പോര്‍ട്ട് കേരളബാങ്ക് അധികൃതര്‍ക്ക് കൈമാറി. കേന്ദ്രനിയമവും ആര്‍ബിഐ നിര്‍ദേശവും അനുസരിച്ചാണ് കേരള ബാങ്ക് പ്രവര്‍ത്തിച്ചതെന്ന് സഹകരണ മന്ത്രി വി.എന്‍വാസവന്‍ പറഞ്ഞു. സര്‍ഫാസി നിയമം റദ്ദുചെയ്യണമെന്നാണ് സംസ്ഥാനത്തിന്റെ അഭിപ്രായം. സഹകരണ ജോയിന്റ് റജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ തീരുമാനിക്കേണ്ടത് നിലവില്‍ കേരളബാങ്കാണെന്നും മന്ത്രി പറഞ്ഞു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ