വിവരാവകാശ നിയമത്തില്‍ ഒളിച്ചുകളി; ഉദ്യോഗസ്ഥക്കെതിരെ നടപടിയെടുത്ത് കമ്മിഷന്‍; താക്കീതും 5000 രൂപ പിഴയും

വിവരാവകാശ നിയമപ്രകാരം നല്കുന്ന മറുപടികളില്‍ സ്വന്തം പേരും ഔദ്യോഗിക വിലാസവും ഫോണ്‍ നമ്പറും ഇ മെയിലും നല്കണമെന്ന വ്യവസ്ഥ ലംഘിച്ച ഓഫീസര്‍ക്ക് 5000 രൂപ പിഴയിട്ട് വിവരാവകാശ കമ്മിഷന്‍.

വയനാട് ജില്ലാ ഫോറസ്റ്റ് ഓഫീസിലെ പൊതു ബോധന ഓഫീസര്‍ പി.സി. ബീന മറുപടിക്കത്തില്‍ സ്വന്തം പേര് മറച്ചു വച്ചു, വിവരങ്ങള്‍ വൈകിപ്പിച്ചു, അപേക്ഷകന് ശരിയായ വിവരം ലഭിക്കാന്‍ തടസ്സം നിന്നു എന്നീ ചട്ടലംഘനങ്ങളാണ് നടത്തിയത്. കോഴിക്കോട് സ്വദേശിയുടെ പരാതിയില്‍ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.അബ്ദുല്‍ ഹക്കീമാണ് ശിക്ഷ വിധിച്ചത്.

വനം വകുപ്പിലെ മുന്‍ഗാമിയായ ഓഫീസര്‍ പിന്‍ഗാമിക്ക് നല്കുന്ന ഔദ്യോഗിക കുറിപ്പിന്റെ പകര്‍പ്പ് നല്കാനുള്ള കമ്മിഷന്‍ ഉത്തരവും നിശ്ചിത സമയത്തിനകം പാലിച്ചില്ല. അത് 15 ദിവസത്തിനകം ഹര്‍ജിക്കാരന് നല്‍കാനും 25 ദിവസത്തിനകം കമ്മിഷന് നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മിഷണര്‍ നിര്‍ദ്ദേശിച്ചു.

Latest Stories

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം