നാടകകൃത്തും നടനും സംവിധായകനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു

പ്രശസ്ത നടനും നാടക പ്രവര്‍ത്തകനും സംവിധായകനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു. തിങ്കളാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.

10,000ത്തിലധികം വേദികളിലായി 53 പ്രൊഫഷണല്‍ നാടകങ്ങള്‍ ഉള്‍പ്പെടെ ഇരുനൂറോളം നാടകങ്ങളില്‍ വിക്രമന്‍ നായര്‍ അഭിനയിച്ചിട്ടുണ്ട്. സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ നാടക ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചു. സ്റ്റേജ് ഇന്ത്യ എന്ന നാടക കമ്പനി സ്ഥാപിച്ചതും വിക്രമന്‍ നായരാണ്.

Read more

കെ.ടി. മുഹമ്മദടക്കമുള്ള നാടകാചാര്യന്മാരോടൊപ്പം നാടകരംഗത്ത് തന്റേതായ കൈയൊപ്പ് പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. തിക്കോടിയന്റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നായക നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വൈറസ്, പാലേരി മാണിക്യം തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.