സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അധിക ഫീസ് ഈടാക്കുന്ന സ്‌കൂളുകള്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. അലോട്ട്മെന്റ് ലെറ്ററില്‍ പറഞ്ഞിരിക്കുന്ന തുകയില്‍ കൂടുതല്‍ ഫീസ് ഈടാക്കാന്‍ പാടില്ല. കൂടുതല്‍ ഫീസോ ഫണ്ടോ ഈടാക്കുന്ന സ്‌കൂളുകള്‍ അധകൃതര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഓഗസ്റ്റ് അഞ്ചിനാണ് ആദ്യഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. ആദ്യ ഘട്ട അലോട്ട്മെന്റിലെ പ്രവേശനം ആഗസ്റ്റ് 10ന് വൈകിട്ട് അഞ്ചിന് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ട അലോട്ടമെന്റ് 15ന് പ്രസിദ്ധീകരിക്കും. 16, 17 തിയതികളില്‍ പ്രവേശന നടപടികള്‍ നടക്കും. മൂന്നാം അലോട്ട്മെന്റ് ഈ മാസം 22നും പ്രസിദ്ധീകരിക്കും. പ്രവേശനം 24ന് പൂര്‍ത്തീകരിച്ച് ഒന്നാം വര്‍ഷ ക്ലാസുകള്‍ 25ന് ആരംഭിക്കും
ഫീസ് ഇടപാടുകള്‍ സംബന്ധിച്ച് പരിശോധന നടത്താന്‍ പ്രത്യേക സ്‌കാഡുകളും രൂപീകരിച്ചു. ജില്ലാ തലത്തിലാണ് സ്‌കാഡുകള്‍ രൂപീകരിച്ചത്. സ്‌കൂളുകളിലെ അനധികൃത പിരിവ് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ടെലിഫോണ്‍ നമ്പറുകളിലൂടെയും ഇമെയില്‍ വഴിയും പരാതിപ്പെടാം.
നമ്പര്‍ : 0471-2320714, 2323197
ഇമെയില്‍ :jdacdswshscap@gmail.com