പ്ലസ് വണ്‍ ക്ലാസുകള്‍ ഇത്തവണ ജൂണ്‍ മൂന്ന് മുതല്‍; മെയ് 10 മുതല്‍ അപേക്ഷ സ്വീകരിക്കും

2019-20 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതാദ്യമായാണ് പ്ലസ് വണ്‍ ക്ലാസുകള്‍ അധ്യയന വര്‍ഷാരംഭത്തില്‍ തുടങ്ങുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ജൂണ്‍ അവസാന വാരത്തിലോ ജൂലൈ ആദ്യ വാരത്തിലോ ആയിരുന്നു പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങിയിരുന്നത്.

മെയ് 10 മുതല്‍ പ്ലസ് വണ്‍ അപേക്ഷ സ്വീകരിക്കും. മെയ് 20ന് ട്രയല്‍ അലോട്‌മെന്റും മെയ് 24ന് ആദ്യഘട്ട അലോട്ട്‌മെന്റും നടത്തും. ക്ലാസ് തുടങ്ങുന്ന ജൂണ്‍ മൂന്നിന് മുമ്പ് മറ്റ് അലോട്ട്‌മെന്റുകളും പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ആവശ്യം വരികയാണെങ്കില്‍ കൂടുതല്‍ അലോട്ട്‌മെന്റുകള്‍ നടത്തും. പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതോ തികയാതെ വരുകയോ ചെയ്യുന്ന അവസ്ഥ ഇക്കുറി പരമാവധി കുറയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നടപടികളെല്ലാം പൂര്‍ത്തിയായെന്നും ആശയക്കുഴപ്പമില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിനായിരുന്നു ട്രയല്‍ അലോട്ട്‌മെന്റ്. ജൂണ്‍ 14ന് ആദ്യഘട്ട അലോട്ട്‌മെന്റും പൂര്‍ത്തിയാക്കി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നഷ്ടമുണ്ടാകുന്നത് തടയാനാണ് ജൂണ്‍ ആദ്യവാരം ക്ലാസ് ആരംഭിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ മതിയായ ക്ലാസുകള്‍ ലഭിക്കാത്തതിനാല്‍ പ്ലസ് ഓണപ്പരീക്ഷ ചടങ്ങ് മാത്രമായിരുന്നു. 98.11 ശതമാനമായിരുന്നു ഈ വര്‍ഷത്തെ വിജയ ശതമാനം.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ