പ്ലസ് വൺ സീറ്റ് പ്രതിസന്ധി: നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു; പ്രതിഷേധം ശക്തം

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ എസ് യു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചാണ് ബന്ദ്. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇന്നും വിദ്യാർത്ഥി സംഘടനകൾ സമരം നടത്തി. വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ഉണ്ടായി. അതേസമയം എസ്എഫ്ഐയുടെ സമരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പരിഹസിച്ചു.

അതേസമയം പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സമരം നടത്തിയ എസ്എഫ്ഐഎ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ ഉഷാറായി വരട്ടെ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. അവർ എന്താണ് മനസിലാക്കിയതെന്നറിയില്ലെന്നും തെറ്റിദ്ധാരണയാവാമെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം കളക്ടറേറ്റിലേക്കാണ് എസ്എഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. മലപ്പുറത്ത് പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യം. ഇക്കഴിഞ്ഞ ദിവസം സീറ്റ് പ്രതിസന്ധിയിൽ പരിഹാരം കാണണം എന്ന ആവശ്യവുമായി എസ്എഫ്ഐ വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചിരുന്നു. മന്ത്രി നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നായിരുന്നു എസ്എഫ്ഐയുടെ പ്രഖ്യാപനം.

മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ച് പറയുന്നതിനിടെ സമരം ശക്തമാക്കിയിരിക്കുകയാണ് വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ. സീറ്റ് പ്രതിസന്ധിയിൽ ഇന്നും സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം നടന്നു. മലപ്പുറത്ത് മേഖലാ ഹയർസെക്കൻഡറി ഉപഡയറക്ട‌റുടെ ഓഫീസ് എംഎസ്എഫ്, കെഎസ്‍യു പ്രവർത്തകർ ഉപരോധിച്ചു.

പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയയ്തുനീക്കുകയായിരുന്നു. അതിനിടെ മലപ്പുറം ടൗണിൽ ഫ്രട്ടേണിറ്റി പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. കോഴിക്കോട് ആർഡിഡി ഓഫീസിലേക്ക് കെഎസ്‍യു പ്രവർത്തകർ പ്രതിഷേധവുമായെത്തി. കൊല്ലത്തും വയനാട്ടിലും കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍