പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി: സമരത്തിനൊരുങ്ങി എസ്എഫ്‌ഐ; കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും

മലബാറിലെ പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങി എസ്എഫ്‌ഐ. കോഴിക്കോട് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം. സീറ്റ് പ്രതിസന്ധിയിൽ ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ എസ്എഫ്ഐയും സമര രംഗത്തേക്കെത്തുമെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി സാനു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമരത്തിലേക്കിറങ്ങാനുള്ള തീരുമാനം.

എസ്എഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തുക. മറ്റ് സംഘടനകൾക്കൊപ്പം എസ്എഫ്‌ഐയും സമരരംഗത്തേക്ക് ഇറങ്ങുന്നത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുക. അതേസമയം സീറ്റ് പ്രതിസന്ധി ഇല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. പ്രതിപക്ഷ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് മന്ത്രി ആവർത്തിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസമാണ് സമരമുന്നറിയിപ്പുമായി എസ്എഫ്ഐ ദേശീയ പ്രസിഡന്റ് രംഗത്തെത്തുന്നത്. മലപ്പുറം ജില്ലയിലടക്കം പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്നും വിഷയത്തിൽ മന്ത്രിക്ക് നിവേദനം അയച്ചിട്ടുണ്ടെന്നും ഉടൻ പരിഹാരമായില്ലെങ്കിൽ സമര രംഗത്തേക്കിറങ്ങുമെന്നും വി.പി സാനു പറഞ്ഞിരുന്നു. പുതിയ ബാച്ചുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിവേദനം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ