പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസല്‍ട്ട് നാളെ് രാവിലെ 10 മണി മുതല്‍ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. സംവരണ തത്വം അനുസരിച്ച് നിലവില്‍ ഉണ്ടായിരുന്ന വേക്കന്‍സി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്‌മെന്റിന് പരിഗണിച്ചിട്ടുള്ളത്.
ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ജൂലൈ 8 ന് രാവിലെ 10 മണി മുതല്‍ ജൂലൈ 9 ന് വൈകിട്ട് 4 മണി വരെ നടത്തും. അലോട്ട്‌മെന്റ് വിവരങ്ങള്‍ https://hscap.kerala.gov.in/ ലെ കാന്‍ഡിഡേറ്റ് ലോഗ് ഇന്‍ എസ്ഡബ്ല്യുഎസ് ലെ സപ്ലിമെന്ററി അലോട്ട് റിസള്‍ട്ട്‌സ് എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം എത്തണം.
വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. തുടര്‍ അലോട്ട്‌മെന്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ജൂലൈ 12 ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.