പ്ലസ്ടു കോഴക്കേസ്: കെ.എം ഷാജിയെ ഇ.ഡി ഇന്നും ചോദ്യം ചെയ്യും

പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം.ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കെ.എം. ഷാജിയെ ഇന്നലെ ഇ.ഡി. 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇ.ഡിക്ക് മുന്നില്‍ ഹാജരാക്കിയ രേഖകളെ കുറിച്ച് ചോദിച്ചറിയാനാണ് ഇന്ന് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ വച്ചാണ് ഇന്നലെ ചോദ്യം ചെയ്തത്.

2014 ലെ യു.ഡി.എഫ് ഭരണകാലത്ത് അഴീക്കോട് സ്‌കൂളിന് പ്ലസ്ടു കോഴ്‌സുകള്‍ അനുവദിച്ച് കിട്ടാന്‍ കെ.എം ഷാജി എം.എല്‍.എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. കേസില്‍ നേരത്തെ ഷാജിയുടെ ഭാര്യയില്‍ നിന്നും, മറ്റ് മുസ്ലിം ലീഗ് നേതാക്കളില്‍ നിന്നും ഇ.ഡി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് സംഘം ഷാജിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. സ്‌കൂളിന്റെ വരവ് ചെലവ് കണക്കുകള്‍ വിജിലന്‍സ് പരിശോധിച്ചു. മറ്റ് ചെലവുകള്‍ എന്ന രീതിയില്‍ രേഖപ്പെടുത്തിയ 25 ലക്ഷം കോഴ നല്‍കിയ പണമാകാം എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച് വിജിലന്‍സ് എഫ്.ഐ.ആര്‍ നല്‍കിയിരുന്നു.

എം.എല്‍എയ്‌ക്കെതിരെ വിശദമായ അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സിന്റെ നിര്‍ദ്ദേശം. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥനരഹിതവും, രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് ഷാജിയുടെ വാദം.

കേസില്‍ ഇ.ഡി 2020 നവംബറില്‍ ചോദ്യം ചെയ്തപ്പോള്‍ സ്വത്തുക്കള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച് സമയം അനുവദിച്ചിരുന്നു. ഷാജിയുടെ കോഴിക്കോടുള്ള വീടിന് 1.62 കോടി രൂപ വില വരുമെന്നാണ് കോര്‍പറേഷന്‍ നല്‍കിയ റിപ്പോര്‍ട്ട്.

ഷാജിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വായ്പ എടുത്ത രേഖകളും, ഭാര്യ വീട്ടില്‍ നിന്ന് ലഭിച്ച് തുകയുടേയും, ജ്വല്ലറികളിലെ നിക്ഷേപ വിഹിത്തിന്റേയും, മറ്റ് ബിസനസുകളുടേയും രേഖകള്‍ ഉള്‍പ്പടെ ഹാജരാക്കാനാണ് ഇ.ഡി അറിയിച്ചത്.

Latest Stories

റഷ്യൻ പ്രസിഡന്റിന് നേരെ വധശ്രമം? പുടിന്റെ വാഹനത്തിന് തീപിടിച്ചതായി റിപ്പോർട്ട്; ദൃശ്യങ്ങൾ പ്രചരിക്കുന്നു

തുർക്കി: ഇസ്താംബുൾ മേയർ എക്രെം ഇമാമോഗ്ലുവിന്റെ മോചനത്തിനായി തുർക്കിയിലെ പ്രതിപക്ഷ പ്രതിഷേധം

'എമ്പുരാന്‍ മാറി വല്ല ഏഴാം തമ്പുരാന്‍ ആവുന്നേന് മുമ്പേ അടയാളപ്പെടുത്തുന്നു, ഇതാണ് യഥാര്‍ത്ഥ ബാബു ബജ്രംഗി'

IPL 2025: ഒടുവിൽ റെയ്നയും, ധോണിയോട് വമ്പൻ ആവശ്യവുമായി കൂട്ടുകാരനും; പറഞ്ഞത് ഇങ്ങനെ

തുർക്കിയിൽ ഭരണവിരുദ്ധ പ്രക്ഷോഭം; ബില്യൺ യൂറോയുടെ പ്രതിസന്ധിയിൽ യൂറോപ്യൻ യൂണിയൻ

നിർമാതാക്കൾ ഇതുവരെ സെൻസർ ബോർഡിന് അപേക്ഷ നൽകിയിട്ടില്ല; എമ്പുരാൻ റീ എഡിറ്റിങ്ങിൽ തീരുമാനമായില്ല

വംശഹത്യ ആരോപിച്ച് യുഎഇക്കെതിരെ സുഡാൻ നൽകിയ കേസ്; അന്താരാഷ്ട്ര കോടതി ഇന്ന് പരിഗണിക്കും

IPL 2025: ഋതുരാജിനെ കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല, ചെന്നൈ ആ താരത്തെ നായകനാക്കണം; ആവശ്യവുമായി സഞ്ജയ് മഞ്ജരേക്കർ

രാജവാഴ്ച പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേപ്പാളിൽ ആഭ്യന്തര കലാപം

ഹൂതികളുടെ സൈനിക കേന്ദ്രം തകര്‍ത്ത് അമേരിക്ക; ചെങ്കടലിന്റെ ആക്രമണത്തിന് ട്രംപിന്റെ പ്രതികാരം; ഭീകരരുടെ വേരറുക്കാന്‍ വ്യോമാക്രമണം ശക്തമാക്കി