പഠിച്ചതൊന്നും ഓർമയില്ല, പരീക്ഷ പേടിയിൽ പ്ലസ്‌ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

പ്ലസ്‌ടു പരീക്ഷയ്ക്ക് തൊട്ടുമുന്‍പ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ദര്‍ശനീയം വീട്ടില്‍ ദര്‍ശനാണ് (17 വയസ്) മരിച്ചത്. പരീക്ഷാപ്പേടിയാണ് മരണത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എല്ലാം പഠിച്ചെന്നും പക്ഷേ പഠിച്ചതൊന്നും ഓർമയില്ല എന്നുമാണ് ആത്മഹത്യാകുറിപ്പില്‍ ദര്‍ശന്‍ എഴുതിയിരിക്കുന്നത്.

പ്ലസ് വണ്‍ പരീക്ഷയില്‍ ദര്‍ശന്‍ മുഴുവന്‍ എ പ്ലസ് നേടിയിരുന്നു.

‘എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു, പക്ഷേ ഒന്നും ഓര്‍മിക്കാനാകുന്നില്ല’ എന്നാണ് ദര്‍ശന്‍ കുറിപ്പെഴുതിയിരിക്കുന്നത്. കിടപ്പു മുറിയിലെ മേശയില്‍ നിന്നാണ് കുറിപ്പ് ലഭിച്ചത്. വഴുതക്കാട് ചിന്‍മയാ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ് ദർശൻ. പ്ലസ് വണ്‍ പരീക്ഷയില്‍ ദര്‍ശന്‍ മുഴുവന്‍ എ പ്ലസ് നേടിയിരുന്നു.

ഇന്നലെയാണ് പ്ലസ് ടു പരീക്ഷകള്‍ക്ക് തുടക്കമായത്. ഇതിനു തൊട്ടുമുന്‍പാണ് കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ ദര്‍ശനെ കണ്ടെത്തിയത്. രതീഷ് രാജലക്ഷ്മി ദമ്പതികളുടെ ഏക മകനാണ്. കലാരംഗത്തും മിടുക്കനായ ദർശന് തബല വായനയില്‍ അനവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക)

Latest Stories

അഞ്ചോ ആറോ പേര്‍ എന്നെ ലൈംഗികചൂഷണത്തിന് ഇരയാക്കി..; കണ്ണീരോടെ വരലക്ഷ്മി, റിയാലിറ്റി ഷോയ്ക്കിടെ വെളിപ്പെടുത്തല്‍

IPL 2025: എടാ നിന്റെ കൂട്ടുകാരനെ അടിച്ചവനെയാണ് നീ അഭിനന്ദിച്ചത്, കാണിച്ച പ്രവർത്തി മോശം; രാജസ്ഥാൻ താരത്തിനെതിരെ ബ്രാഡ് ഹോഡ്ജ്

മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാനില്ല; ബസിൽ കയറി പോകുന്ന ദൃശ്യങ്ങൾ പുറത്ത്

പ്രസിഡന്റിനെതിരായ പ്രതിഷേധം: നൂറുകണക്കിന് അക്കൗണ്ടുകൾ പൂട്ടണമെന്ന് തുർക്കി; സർക്കാരിനെതിരെ കേസ് ഫയൽ ചെയ്ത് എക്സ്

വര്‍ഗീയത അവിടെ നിക്കട്ടെ.. 'എമ്പുരാന്‍' ഓപ്പണിങ് കളക്ഷന്‍ എത്ര? 50 കോടി കടന്നോ? കണക്കുകള്‍ ഇങ്ങനെ..

'കേന്ദ്ര വനംമന്ത്രിയുടെ കേരള സന്ദർശനം പ്രഹസനമാകരുത്'; മന്ത്രി എ കെ ശശീന്ദ്രൻ

പൊലീസുകാർക്ക് നേരെ യുവതിയുടെ ക്രൂരമർദ്ദനം; എസ്ഐയുടെ മൂക്കിടിച്ച് തകർത്തു, നാല് പേർക്ക് പരിക്ക്

മരിച്ച ശേഷം നിയമനം; ആത്മഹത്യ ചെയ്‌ത അധ്യാപിക അലീന ബെന്നിക്ക് ഒടുവിൽ നിയമനാംഗീകാരം

വ്യപാര യുദ്ധം രൂക്ഷമാകുന്നു; കാനഡ-യുഎസ് ബന്ധങ്ങളുടെ ഒരു യുഗം അവസാനിച്ചുവെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

രാവിലെ റിലീസ് നടന്നില്ല, വൈകിട്ട് തിയേറ്ററിലെത്തി ആഘോഷമാക്കി വിക്രം; ഒടുവില്‍ ഓട്ടോയില്‍ മടക്കം, വീഡിയോ