പ്രധാനമന്ത്രിയുടെ സന്ദർശനം; തലസ്ഥാനത്ത് കർശനമായ സുരക്ഷാക്രമീകരണങ്ങളും, ഗതാഗത നിയന്ത്രണവും

പ്രധാനമന്ത്രിയുടെ സന്ദർശനം കാരണം  തിരുവനന്തപുരത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു. വന്ദേഭാരത് എക്പ്രസിന്റെ ആദ്യ സർവീസ് ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തിയിരിക്കുന്നത്. തലസ്ഥാന നഗരിയാകെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷക്കായി തലസ്ഥാനത്ത് 2000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റിസർവ് ബറ്റാലിയൻ പൊലീസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.

ബസ്, ട്രെയിൻ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു. .തമ്പാനൂർ കെഎസ്ആർടിസി സ്റ്റാന്‍റില്‍ നിന്നും 11 മണിവരെയുള്ള ബസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിലെ കടകളും ഓഫീസുകളും 11 മണി വരെ അടച്ചിടും.തമ്പാനൂരിൽ നിന്നുളള ബസുകൾ വികാസ് ഭവനിൽ നിന്ന് പുറപ്പെടും. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരം, പൊതുസമ്മേളനം നടക്കുന്ന സെൻട്രൽ സ്റ്റേഡിയം, തിരുവനന്തപുരം നഗരം എന്നിവിടങ്ങൾ അതീവ സുരക്ഷാമേഖലയാണ്.

രാവിലെ ഏഴുമണിമുതൽ ഉച്ചയ്ക്ക് രണ്ടുവരെ നഗരത്തിൽ ഗതാഗതനിയന്ത്രണമുണ്ടാകും. ശംഖുംമുഖം, ആഭ്യന്തര വിമാനത്താവളം, ഓൾ സെയിന്റ്‌സ്, ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്‌ക്വയർ, ആർ.ബി.ഐ., ബേക്കറി ജങ്ഷൻ, പനവിള, മോഡൽ സ്‌കൂൾ ജങ്ഷൻ, അരിസ്റ്റോ ജങ്ഷൻ, തമ്പാനൂർ, ബേക്കറി ജങ്ഷൻ, വാൻറോസ്‌, ജേക്കബ്‌സ്, സെൻട്രൽ സ്റ്റേഡിയം വരെയുള്ള റോഡിലുമാണ് നിയന്ത്രണം. റോഡിന്റെ ഇരുവശത്തും പാർക്കിങ് അനുവദിക്കില്ല.

റെയിൽവേ സ്റ്റേഷൻ, സെൻട്രൽ സ്റ്റേഡിയം എന്നിവയുടെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തിരുന്നു. സംസ്ഥാന പൊലീസും കനത്ത സുരക്ഷയാണ് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ തന്നെ റെയില്‍വേ സ്റ്റേഷനില്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്നിരുന്നു. സെൻട്രൽ റെയിൽവെ സ്റ്റേഷന്‍റെ ഒന്ന്, രണ്ട് പ്ലാറ്റ് ഫോമുകളിലേക്ക് പോകുന്നതിന് നിയന്ത്രണമുണ്ടാകും.

ട്രെയിൻ ഗതാഗതത്തിനും നിയന്ത്രണങ്ങളുണ്ട്. തിരുവനന്തപുരം സെൻട്രലിൽ യാത്ര അവസാനിപ്പിക്കേണ്ട ചില എക്സ്പ്രസ് ട്രെയിനുകൾ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും.

കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ

1.ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്.

2.എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്.

3.മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ്.

4.ചെന്നൈ-തിരുവനന്തപുരം മെയിൽ.

5.മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്.

6. മലബാർ എക്സ്പ്രസ് വൈകീട്ട് 6.45ന് യാത്ര തുടങ്ങുന്നതും കൊച്ചുവേളിയിൽ നിന്നാണ്.

7. ചെന്നൈ മെയിൽ വൈകിട്ട് 3.03ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും.

8.നാഗർകോവിൽ-കൊച്ചുവേളി എക്സ്പ്രസ് നേമത്ത് യാത്ര അവസാനിപ്പിക്കും.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം