15ാം വയസില്‍ ഗര്‍ഭിണിയാക്കി; വയറില്‍ ചവിട്ടി അബോര്‍ഷനാക്കി; മുന്‍ ഭാര്യയുടെ വെളിപ്പെടുത്തലില്‍ 'മല്ലു ട്രാവലര്‍' ഉടമക്കെതിരെ പോക്സോ കേസ്

പതിനഞ്ചാം വയസില്‍ ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചകേസില്‍ ‘മല്ലു ട്രാവലര്‍’ യൂട്യൂബ് ചാനല്‍ ഉടമ ഷാക്കിര്‍ സുബാനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. ആദ്യ ഭാര്യ ഒരു ചാനലിന് നല്‍കിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. ധര്‍മ്മടം പൊലീസാണ് കേസെടുത്തത്.

ലൈംഗികമായി ഉപദ്രവിച്ചു. 15 ാം വയസിലാണ് ആദ്യമായി അബോര്‍ഷന്‍ നടന്നത്. അപ്പോള്‍ എത്രാമത്തെ വയസ്സിലാണ് തന്റെ വിവാഹം നടന്നതെന്ന് മനസ്സിലായില്ലേ. ഗര്‍ഭിണിയായിരുന്ന സമയത്ത് നിര്‍ബന്ധിച്ച് ബിയര്‍ കഴിപ്പിച്ചുവെന്നും ഭാര്യ പറഞ്ഞിരുന്നു.

നിരവധി സ്ത്രീകള്‍ ഷാക്കിറിന്റെ കെണിയില്‍ വീണെന്ന് അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്നും ഇവര്‍ പറഞ്ഞിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് ഷാക്കിറിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും യുവതി അറിയിച്ചിരുന്നു.

കുടുംബത്തിലെ പല സ്ത്രീകളുടേയും ഒളിക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത് ഷാക്കിര്‍ ഉപദ്രവിച്ചു. പല രീതിയിലും എന്റെ ഉമ്മയെ പോലും ബ്ലാക്ക് മെയില്‍ ചെയ്യുമായിരുന്നു. എന്റെ പേരില്‍ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ട് പല പുരുഷന്മാരോടും ചാറ്റ് ചെയ്ത് പൈസ വാങ്ങുമായിരുന്നു.

ഞാന്‍ ഗര്‍ഭിണി ആയിരുന്ന സമയത്ത് മദ്യം കുടിയ്ക്കാനും എന്നെ നിര്‍ബന്ധിച്ചിട്ടുണ്ട്. അവന്‍ ഇപ്പോള്‍ മല്ലു ട്രാവലര്‍ എന്ന പേരില്‍ അറിയപ്പെടുന്നുണ്ടെങ്കില്‍ അതെന്റെ ഔദാര്യം മാത്രമായിട്ടാണ് ഞാന്‍ കരുതുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ഒരുപാട് മോശമായിട്ട് എന്നെ കുറിച്ച് പറയുന്നുണ്ട്. സത്യത്തില്‍ ഞാന്‍ അങ്ങനെ ഒരാളല്ല, എന്റെ മകനെ ഉപേക്ഷിച്ചിട്ട് പോയിട്ടുമില്ല. എനിക്ക് ലീഗലായിട്ട് ഡിവോഴ്‌സ് ലഭിച്ചതാണ്. അതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കിയതും ഈ ഷാക്കിര്‍ എന്ന വ്യക്തി തന്നെയാണ്. എന്റെ കുടുംബത്തിനും എനിക്ക് പരിചയമുള്ള പലര്‍ക്കും ഷാക്കിറില്‍ നിന്നും ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട്.

സ്വന്തം നമ്പര്‍ ഉപയോഗിക്കാതെ സ്‌നാപ് ചാറ്റ് വഴിയാണ് ഷാക്കിര്‍ പെണ്‍കുട്ടികളുമായി കോണ്‍ടാക്ട് വെയ്ക്കുന്നത്. അതിനാല്‍, അവര്‍ക്ക് ഇവാനാതെന്ന് തെളിയിക്കാന്‍ കഴിയില്ലായിരുന്നു. ഷാക്കിര്‍ അശ്ലീല വീഡിയോകള്‍ കാണുമായിരുന്നു. ഞാന്‍ ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് ഇത്തരത്തില്‍ ഒരു വീഡിയോ എനിക്ക് കാണിച്ച് തരുകയും എനിക്ക് അത് ഇഷ്ടമല്ലാത്തതിനാല്‍ എന്റെ വയറില്‍ ചവിട്ടുകയും ചെയ്തു. എന്റെ പതിനഞ്ചാമത്തെ വയസിലായിരുന്നു ഇത്തരത്തില്‍ സംഭവിച്ചത്.

പെട്ടെന്ന് എനിക്ക് സ്‌ട്രോക്ക് വന്നിരുന്നു. ഈ സമയത്ത് എനിക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു,. എന്നാല്‍, ഷാക്കിര്‍ ആ സമയത്ത് എനിക്ക് മെന്റല്‍ ആണെന്ന് പറഞ്ഞ് മെന്റല്‍ ഹോസ്പിറ്റലിലേക്കാണ് കൊണ്ട് പോയത്. എനിക്ക് മാനസിക പ്രശ്‌നങ്ങളാണ്. ശാരീരിക പ്രശ്‌നങ്ങളെല്ലാം ഞാന്‍ അഭിനയിക്കുന്നതാണെന്നാണ് ഷാക്കിര്‍ പറഞ്ഞത്. ഇപ്പോള്‍ ഞാന്‍ ഒരു ഹാര്‍ട്ട് പേഷ്യന്റും ബ്ലഡ് ക്യാന്‍സര്‍ പേഷ്യന്റുമാണ്. അന്ന് എന്നെ ആശുപത്രിയില്‍ കൊണ്ട് പോയി ചികിത്സ നടത്തിയിരുന്നെങ്കില്‍, എന്റെ രോഗം ഇത്രയും ഗുരുതരം ആകില്ലായിരുന്നു.

ഇത് കൂടാതെ ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഒളിക്യാമറയും ഇയാള്‍ വെച്ചിട്ടുണ്ട്. അത് പറഞ്ഞും എന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുമായിരുന്നു.

എന്റെ പേരില്‍ ഫെയ്ക്ക് ഐഡി ഉണ്ടാക്കി മറ്റുള്ള ആണുങ്ങളോട് ചാറ്റ് ചെയ്ത് പൈസ വാങ്ങുമായിരുന്നു. ഇതിന് സൈബര്‍ ആക്ട് പ്രകാരം ഞാന്‍ ഇയാള്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ടായിരുന്നു. ഗര്‍ഭിണി ആയിരുന്ന സമയത്ത് എന്നെ ഉപദ്രവിച്ചതും കേസായിരുന്നു. എനിക്ക് 15 വയസ്സ് ആയതിനാല്‍ അത് പോക്സോ കേസ് ആയിരുന്നു. എന്നാല്‍, വിദേശത്ത് ജോലിക്ക് പോകണം അതിനാല്‍ കേസ് ക്ലോസ് ചെയ്യണമെന്ന് അവന്റെ ഉമ്മ എന്നെ വിളിച്ച് പറയുമായിരുന്നു. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് ക്ലോസ് ചെയ്തു. സത്യത്തില്‍ അവന്‍ മല്ലു ട്രാവലര്‍ എന്ന നിലയില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതെന്റെ ഔദാര്യമാണെന്നാണ് മുന്‍ ഭാര്യ അന്നു പറഞ്ഞത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്