പോക്സോ കേസ്: കൂട്ടിക്കൽ ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി; ഹർജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ല

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. ഹർജിയിൽ തീപ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മൂൻകൂർ ജാമ്യ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. ഹർജിയിൽ തീപ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മൂൻകൂർ ജാമ്യ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഇക്കഴിഞ്ഞ ദിവസമാണ് പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയിൽ എത്തിയത്.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സുപ്രീംകോടതി സമീപിച്ചത്. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാലു വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടനെതിരെ പൊലീസ് കേസെടുത്തത്. കേസിൽ കുട്ടിയിൽ നിന്ന് പൊലീസ് മൂന്നുതവണ മൊഴിയെടുത്തിരുന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിനെത്തുടർനന്നായിരുന്നു പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തത്.

അതേസമയം കഴിഞ്ഞ ജൂണ്‍ എട്ടിനാണ് നഗരപരിധിയിലെ ഒരു വീട്ടിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ പൊലീസ് പോക്സോ കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഹൈക്കോടതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. താമസ സ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. അന്വേഷണം തുടരുന്നതിനിടെ നടൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു.

Read more