പോക്‌സോ കേസ്: നടന്നത് ബിസിനസ് മീറ്റെന്ന് അഞ്ജലി റിമാദേവ്

കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ പോക്സോ കേസില്‍ ആരോപണവിധേയായ അഞ്ജലി റിമാദേവിന്റെ മൊഴിയില്‍ അന്വേഷണ സംഘത്തിന് അതൃപ്തി. പെണ്‍കുട്ടിയെ കൊച്ചിയില്‍ എത്തിച്ചു എന്ന് അഞ്ജലി സമ്മതിച്ചു. എന്നാല്‍ നടന്നത് ബിസിനസ് മീറ്റ് മാത്രമാണെന്നാണ് വാദം. കേസില്‍ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി അഞ്ജലിയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

മൂന്നാം പ്രതിയായ അഞ്ജലി ഇന്നലെ എറണാകുളം പോക്‌സോ കോടതിയ്ക്ക് മുമ്പാകെ ഹാജരായിരുന്നു. മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട നടപടിക്കാണ് കോടതിയിലെത്തിയത്. വരും ദിവസങ്ങളില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുമെന്ന് അറിയിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും സത്യം പുറത്തുവരുമെന്നുമാണ് അഞ്ജലി പറഞ്ഞത്.

കേസില്‍ ഹൈക്കോടതി അഞ്ജലിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയും നമ്പര്‍18 ഹോട്ടല്‍ ഉടമയുമായ റോയ് വയലാട്ട് പൊലീസില്‍ കീഴടങ്ങിയിരുന്നു. റോയിയുടേയും സുഹൃത്ത് സൈജു തങ്കച്ചന്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ഇരുവരും റിമാന്‍ഡിലാണ്. പ്രതികള്‍ മൂന്ന് പേരെയും ഇരുത്തി ചോദ്യം ചെയ്യാനായിരുന്നു സംഘത്തിന്റെ നീക്കം.

2021 ഒക്ടോബറില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് റോയി പീഡിപ്പിച്ചു എന്ന് കോഴിക്കോട് സ്വദേശിയായ അമ്മയും മകളുമാണ് പരാതി നല്‍കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയിരുന്നു എന്നും പരാതിയില്‍ പറയുന്നു. ഫോര്‍ട്ട്കൊച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് മോഡലുകളുടെ കേസ് അന്വേഷിച്ച സംഘത്തിന് കൈമാറുകയായിരുന്നു.

Latest Stories

'സെക്രട്ടറിയേറ്റിൽ പങ്കെടുക്കരുത്'; പികെ ശ്രീമതിക്ക് പിണറായിയുടെ വിലക്ക്

പാകിസ്ഥാൻ പൗരത്വം ഉള്ളവർ രാജ്യം വിടണമെന്ന നോട്ടീസ് പിൻവലിച്ച് കോഴിക്കോട് റൂറൽ പൊലീസ്

രാജധര്‍മം ജനങ്ങളെ സംരക്ഷിക്കുക; രാജാവ് തന്റെ കടമ നിര്‍വഹിക്കണം; രാജ്യം ഒറ്റെക്കെട്ട്; പാക്കിസ്ഥാന് സൈനികമായ തിരിച്ചടി നല്‍കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ച് ആര്‍എസ്എസ്

പെഹൽഗാം ഭീകരാക്രമണം; 14 ഭീകരരുടെ പട്ടിക പുറത്തുവിട്ട് ഇന്റലിജൻസ്, സഹായം നൽകുന്ന 60 ലധികം പേർ കസ്റ്റഡിയിൽ

'അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല; മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന മൊഴി വ്യാജം'; എസ്എഫ്ഐഒക്കെതിരെ ആദ്യ പ്രതികരണവുമായി വീണ വിജയന്‍

തിരിച്ചടി തുടര്‍ന്ന് ഇന്ത്യ, മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു; ഝലം നദിയിൽ വെള്ളപ്പൊക്കം, പാകിസ്ഥാന്റെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകര്‍ പിടിയില്‍; ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും അറസ്റ്റില്‍; പിടിയിലായത് സമീര്‍ താഹിറിന്റെ ഫ്‌ലാറ്റില്‍ നിന്നും; എല്ലാവരെയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

PBKS VS KKR: പവർപ്ലേയിൽ ഒരു പരിശീലകൻ ഒരിക്കലും പറയാൻ പാടില്ലാത്തതാണ് അദ്ദേഹം എന്നോട് പറഞ്ഞത്: പ്രിയാൻഷ് ആര്യ

PBKS VS KKR: എടാ ചെക്കാ, മര്യാദക്ക് കളിച്ചില്ലേൽ സ്റ്റമ്പ് ഊരി ഞാൻ തലയ്ക്കടിക്കും; ഗ്ലെൻ മാക്സ്വെലിനു നേരെ വൻ ആരാധകരോഷം

എംജിഎസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സ്മൃതിപഥത്തിലെത്തിയത് നിരവധി പേര്‍