പോക്‌സോ കേസ്: റോയ് വയലാട്ട് അടക്കമുള്ള പ്രതികളുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ പ്രതികളായ റോയ് വയലാട്ട്, സൈജു തങ്കച്ചന്‍, അഞ്ജലി റീമാദേവ് എന്നിവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭീഷണിപ്പെടുത്തി പണം തട്ടാനാണ് പരാതിക്കാരുടെ ശ്രമമെന്നും പരാതിക്കാരുമായി മുന്‍പരിചയം ഇല്ലെന്നുമാണ് പോട്ടലുടമയായ റോയ് വയലാട്ട് ഹര്‍ജിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി പരാതിക്കാരുടെ രഹസ്യ മൊഴി പരിഗണിച്ച ശേഷം വാദം തുടരുമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.

പരാതി നല്‍കിയത് മൂന്ന് മാസം കഴിഞ്ഞാണെന്നും അതിനാല്‍ പോക്‌സോ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും റോയ് വയലാട്ട് കോടതിയില്‍ പറഞ്ഞിരുന്നു. മോഡലുകളുടെ മരണത്തിന്റെ പേരില്‍ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്നാണ് പ്രതികള്‍ ആരോപിക്കുന്നത്. ഇന്ന് ജാമ്യ ഹര്‍ജി തള്ളിയാല്‍ അന്വേഷണ സംഘം അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങിയേക്കും.

കേസ് അന്വേഷണവുമായി പ്രതികള്‍ സഹകരിക്കുന്നില്ലെന്നും, മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂണല്‍ കോടതിയില്‍ അറിയിച്ചിരുന്നു. പ്രതികള്‍ക്കെതിരെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ സംഘം ശേഖരിച്ചിട്ടുണ്ട്.

കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച് പരാതി നല്‍കിയത്. 2021 ഒക്ടോബര്‍ 20 ന് നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് മൊഴി. കേസില്‍ പ്രതിയായ അഞ്ജലിയാണ് ജോലി വാഗ്ദാനം നല്‍കി തങ്ങളെ കൊച്ചിയില്‍ എത്തിച്ചത്. ബിസിനസ് മീറ്റ് എന്ന് പറഞ്ഞ് ഹോട്ടലിലേക്ക് കൊണ്ടു പോയെന്നും വഞ്ചിക്കപ്പെടുകയാണ് എന്ന് മനസ്സിലായതിനെ തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നും മൊഴിയില്‍ പറയുന്നു.

യുവതിയെയും മകളെയും റോയി ഉപദ്രവിച്ചുവെന്നും ഇത് മറ്റുള്ളവര്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു എന്നുമാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്ത് പിന്നീട് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കേസ് കൈമാറുകയായിരുന്നു.

Latest Stories

IPL 2025: കണ്ടു കണ്ടു കണ്ടില്ല, തൂക്കിയടി കണ്ട മത്സരത്തിൽ ചിരിപ്പിച്ച് ഇഷാൻ കിഷൻ; കോമഡി ആസ്വദിച്ച് കമ്മിൻസും സഹതാരങ്ങളും; വീഡിയോ വൈറൽ

PBKS VS SRH: പഞ്ചാബിന്റെ നെഞ്ചത്ത് അഭിഷേകിന്റെ പഞ്ചാരിമേളം; വെറും തൂക്കല്ല കോലത്തൂക്കെന്ന് ആരാധകർ

മദ്യലഹരിയില്‍ പിതാവിന്റെയും മകന്റെയും പരാക്രമം; അടിച്ചുതകര്‍ത്തത് പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ; പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ

PBKS VS SRH: ഷമി ഹീറോ അല്ല സീറോ; അതിദുരന്തമായ താരത്തെ എയറിൽ കേറ്റി പഞ്ചാബ് കിങ്‌സ്

റെക്കോഡിംഗും ലൈവ് സ്ട്രീമിംഗും സാധ്യമല്ല; എന്‍ പ്രശാന്ത് ഐഎഎസിന് മറുപടി നല്‍കി ചീഫ് സെക്രട്ടറി

PBKS VS SRH: ശ്രേയസ് അയ്യർ എന്ന സുമ്മാവ; പ്രമുഖ ബാറ്റ്‌സ്മാന്മാർ ഇവനെ കണ്ട് പഠിക്കണം; സൺറൈസേഴ്സിനെതിരെ സംഹാരതാണ്ഡവം

ജില്ലാ ആശുപത്രിയില്‍ പിതാവിന് ഐവി സ്റ്റാന്റായി കൂട്ടിരിപ്പിനെത്തിയ മകന്‍; ദൃശ്യങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ഗാന്ധി

GT VS LSG: ഇനി ഇയാളെ ചെണ്ടയെന്നതിന് പകരം നാസിക് ഡോൾ എന്ന് വിളിക്കേണ്ടി വരുമോ ഡിഎസ്പി സാറേ; ലക്‌നൗവിനെതിരെ അർദ്ധ സെഞ്ച്വറി വഴങ്ങി മുഹമ്മദ് സിറാജ്

ബോള്‍ഡ് ഫോട്ടോഷൂട്ടിലെ പ്രേക്ഷകരുടെ ഇഷ്ട താരം; അഷിക അശോകന്‍ വിവാഹിതയായി

LSG VS GT: മേടിച്ച കാശിന് കുറച്ച് ആത്മാർത്ഥത കാണിച്ചൂടെ പന്തേ; വീണ്ടും ഫ്ലോപ്പായി ലക്‌നൗ ക്യാപ്റ്റൻ; താരത്തിന് നേരെ വൻ ആരാധകരോക്ഷം