ഹോട്ടലുകളിൽ യോഗം ചേരുന്നതിന് കോവിഡ് മാനദണ്ഡപ്രകാരം അനുമതിയില്ല; ബി.ജെ.പി കോർകമ്മിററി യോഗം പൊലീസ് തടഞ്ഞു

ബിജെപി കോര്‍ കമ്മിറ്റി യോഗം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടത്താനുള്ള നീക്കം തടഞ്ഞ് പൊലീസ്. വൈകീട്ട് മൂന്നുമണിക്ക് കോർകമ്മിറ്റിയോഗം നടക്കാനിരിക്കെയാണ് പൊലീസ് നടപടി. ഹോട്ടലുകളിൽ യോഗം ചേരുന്നത് നിയമലംഘനമാണെന്നും അനുവാദമില്ലെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് ഹോട്ടലിലെത്തി നോട്ടീസ് നൽകി.

ഹോട്ടലുകളിൽ യോഗം ചേരാൻ കോവിഡ് മാനദണ്ഡപ്രകാരം അനുമതിയില്ല എന്ന കാര്യം അറിയിച്ചിട്ടുണ്ട്. മറ്റ് സംഘടനകൾ യോഗം ചേരുന്ന അവസരത്തിലും ഇത്തരത്തിൽ നോട്ടീസ് നൽകിയിരുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യോഗം ചേരാൻ കഴിയുമോ എന്ന സാധ്യതയും പാർട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്.

അതേസമയം യോഗത്തില്‍ പങ്കെടുക്കുന്ന ബിജെപി നേതാക്കള്‍ ഹോട്ടലിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. 12ഓളം പേര്‍ മാത്രമാണ് യോഗത്തിനെത്തിയതെന്നാണ് ബിജെപിയുടെ വിശദീകരണം. ലോക്ക്ഡൗണ്‍ സമയത്ത് ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ വാങ്ങാന്‍ മാത്രമെ അനുവാദമുള്ളു.

കൊടകര കുഴല്‍പ്പണ കേസ് അന്വേഷണം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനിലേക്കും മകനിലേക്കും നീങ്ങുന്ന ഘട്ടത്തില്‍ നിര്‍ണായക കോര്‍ കമ്മിറ്റിയോഗമാണ് കൊച്ചിയില്‍ ചേരുന്നത്.  നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ആദ്യ​മാ​യാ​ണ് ഭാ​ര​വാ​ഹി​ക​ൾ നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം ചേ​രു​ന്ന​ത്. നേതൃത്വത്തിനെ​തി​രെ പ​ര​സ്യ​മാ​യി പ്ര​തി​ക​ര​ണം ന​ട​ത്തി​യ മു​ൻ പ്ര​സി​ഡ​ൻ​റ്​ സി.​കെ. പ​ത്മ​നാ​ഭ​നെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

Latest Stories

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം