അമ്മയെ കൊന്നു കത്തിച്ച മകനെതിരേ പൊലീസിന്റെ മൂന്നാം മുറ: തലകീഴായി കെട്ടിത്തൂക്കി; കൈകാലുകള്‍ തല്ലിച്ചതച്ചു; ഈര്‍ക്കിലി പ്രയോഗവും

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അമ്മയെ കൊന്ന് കത്തിച്ച കേസില്‍ അറസ്റ്റിലായ മകനെ പൊലീസ് മൂന്നാം മുറയ്ക്ക് ഇരയാക്കിയെന്ന് ജയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട്. പ്രതിയെന്ന് പൊലീസ് കണ്ടെത്തിയ അക്ഷയ് ചോദ്യം ചെയ്യലിനെ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന്് ആര്‍ ശ്രീലേഖ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അക്ഷയ് യുടെ മൊഴിയെടുത്ത ശേഷമാണ് ജയില്‍ ഡിജിപി റിപ്പോര്‍ട്ട് തയാറാക്കിയത്. ആഭ്യന്തര സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. വീട്ടമ്മയെ കൊലപ്പെടുത്തി കത്തിച്ച കേസിനാണ് പേരൂര്‍ക്കട സ്വദേശി അക്ഷയ് യിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 24ന് വൈകീട്ട് നാല് മുതല്‍ അടുത്ത ദിവസം രാവിലെ ഏഴ് വരെ അക്ഷയ് യിനെ തലകീഴായി കെട്ടിത്തൂക്കി. കൈകാലുകള്‍ തല്ലിച്ചതച്ചു. ഈര്‍ക്കിള്‍ പ്രയോഗവും നടത്തി.

നടക്കാന്‍ പോലും ബുദ്ധിമുട്ടിയ നിലയില്‍ ഡിംസംബര്‍ 30ന് ജില്ലാ ജെയിലില്‍ എത്തിച്ച അക്ഷയ്‌യിനെ രണ്ടാ തീയതി മുതല്‍ ആറ് വരെ പൊലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഈ മാസം ഏഴിന് തടവുകാരുടെ പരാതി കേള്‍ക്കുന്നതിന് ജയിലിലെത്തിയ ഡിജിപിക്ക് അക്ഷയ്‌യിന്റെ ശാരീരികാവശത ശ്രദ്ധയില്‍ പെടുകയും പിന്നീട് വിശദമായ മൊഴിയെടുക്കുകയും ചെയ്തു. ഡോക്ടറുടെ പരിശോധനാഫലവും ശരീരത്തിലെ പരിക്കുകളുടോ ഫോട്ടോകളും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

Read more

അതേസമയം, പീഡനം ഭയന്നാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്ന് അക്ഷയ് ജയില്‍ ഡിജിപിയോട് വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട പെലീസിനെതിരേ ഉന്നതതല അന്വേഷണം ഉടനുണ്ടാകും.