കലാപത്തിന് ആഹ്വാനം ചെയ്തു; റിജില്‍ മാക്കുറ്റിക്കെതിരെ കേസ്

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് ഭാരത ബന്ദ് പ്രഖ്യാപിക്കണമെന്ന് ആഹ്വാനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജില്‍ മാക്കുറ്റിക്കെതിരെ കേസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ബിജെപി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റിന്റെ പരാതിയില്‍ കണ്ണൂര്‍ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കലാപം ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രചരണം നടത്തി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

”ഇതൊരു അന്തിമ പോരാട്ടമാണ് പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക. ഇതിനുമപ്പുറം മറ്റെന്ത് വരാന്‍, നേതൃത്വം ഭാരത ബന്ദ് പ്രഖ്യാപിക്കണം. രാജ്യത്തെ തെരുവുകള്‍ കലുഷിതമാക്കണം. ക്വിറ്റ് മോദി” എന്നാണ് റിജില്‍ മാക്കുറ്റി ഫെയ്‌സ്ബുക്കില്‍ എഴുതിയത്.

”പോരാട്ടം തീജ്വാലയായി പടരും നരേന്ദ്ര മോദി കള്ളനാണ് ആയിരം തവണ ഉച്ചത്തില്‍ വിളിച്ച് പറയുന്നു. കേസ് എടുക്കാമെങ്കില്‍ കേസ് എടുക്ക്
മോദിയുടെയും അമിട്ടിന്റെയും തന്തയുടെ വകയല്ല ഇന്ത്യ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തൃശ്ശൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ പ്രതിഷേധത്തില്‍” എന്നാണ് മറ്റൊരു പോസ്റ്റില്‍ റിജില്‍ കുറിച്ചത്.

Latest Stories

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്