മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മാർട്ടം; പ്രവാസിയുടെ മരണത്തിൽ ദൂരൂഹത നീക്കാൻ പൊലീസ് ,കാണാതായത് 595 പവൻ

കാസർകോട് പ്രവാസിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാനൊരുങ്ങി പൊലീസ്. സംസ്കരിച്ച മൃതദേഹം കഴിഞ്ഞ ദിവസം പുറത്തെടുത്ത് പോസ്റ്റ്മാർട്ടം നടത്തി. വിദഗ്ധ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ കോഴിക്കോട് ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.

ഈ മാസം 14 ാം തീയതിയാണ് പ്രവാസി വ്യവസായിയായ എംസി അബ്ദുൽ ഗഫൂറിനെ പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമായി കണ്ട് സംസ്ഖാരം നടത്തിയെങ്കിലും പിന്നീട് വീട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു. മരണം നടന്നതിന് പിറകെ വീട്ടിൽ നിന്ന് 595 പവനോളം സ്വർണം കാണാതായെന്നാണ് വീട്ടുകാരുടെ ആരോപണം. തുടർന്ന് വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

പരാതി ലഭിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമാർട്ടം നടത്തി.ബേക്കൽ ഡിവൈഎസ്പി സുനിൽ കുമാറിന്‍റെയും ആർ.ഡി.ഒയുടെയും സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ. പ്രദേശത്തെ സ്വർണം ഇരട്ടിപ്പിക്കൽ സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ച ഷേഷം കൂടുതൽ നടപടി സ്വീകരിക്കാനാകുമെന്നാണ് പൊലീസ് പറയുന്നത്.

Latest Stories

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്