ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്

വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്‌ദാനം നൽകി രണ്ടു ഹോട്ടലുകളിലും ആലുവയിലെ ഫ്‌ളാറ്റിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു. ഒളിവിലായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

യൂട്യൂബ് വ്ളോ​ഗിങ്ങിലൂടെയും ട്രോൾ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ഈയിടെയാണ് ലൈം​ഗിക ആരോപണം ഉയർന്നത്. വിമൻ എ​ഗെനസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സം​ഗ ആരോപണം ആദ്യം ഉന്നയിക്കപ്പെട്ടത്. ഇന്നലെ വീണ്ടും ഇതേ പേജിലൂടെ മറ്റൊരാൾ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി എത്തിയിരുന്നു.

ശ്രീകാന്ത് വെട്ടിയാറിനെതിരെ ഉയര്‍ന്ന ആദ്യ ആരോപണം:

ശ്രീകാന്ത് വെട്ടിയാരെ എനിക്ക് വർഷങ്ങൾ ആയി ICU എന്ന സർക്കിൾ വഴി അറിയാം. ഞാൻ അങ്ങോട്ട് മിണ്ടിയില്ലേലും നിരന്തരം msg അയച്ചു സൗഹൃദം പുതുക്കാൻ അയാൾ ശ്രമിച്ചിരുന്നു. അയാളുടെ ഉറപ്പിച്ച കല്യാണം മുടങ്ങിയപ്പോ മുതൽ എന്നോട് ഒരു പ്രത്യേക തരം care അയാൾ കാണിക്കാൻ തുടങ്ങി. ഭയങ്കര സ്നേഹം നടിച്ചു കൂടെ കൂടി. അയാളുടെ ഏറ്റവും വലിയ സുഹൃത്ത് ഞാൻ ആണെന്ന് എന്നെ വിശ്വസിപ്പിച്ചു.നിരന്തരം എന്നോട് വന്നു സംസാരിച്ചു. എല്ലാം എന്നോട് മാത്രം share ചെയ്യുന്നു എന്നു എന്നോട് പല തവണ പറഞ്ഞു. വളരെ നല്ല രീതിയിൽ പൊയ്ക്കൊണ്ട് ഇരുന്ന സുഹൃത്ത് ബന്ധത്തിന് വിള്ളൽ വരുന്നത് 2021 ഫെബ്രുവരി 15 രാത്രി മുതൽ ആണ്. പിറ്റേ ദിവസത്തെ അയാളുടെ birthday ആഘോഷിക്കാൻ എന്നെ ക്ഷണിച്ചിരുന്നു, അപ്പോൾ ഞങ്ങളുടെ mutual ഫ്രണ്ട്സ് ആയ രണ്ടു പേർ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു . ജോലി കഴിഞ്ഞു 7 മണിക്ക് ഇറങ്ങിയ എന്നെ വിളിച്ചു ആലുവയിൽ ഉള്ള ശ്വാസ് അക്വാ സിറ്റി ഫ്ലാറ്റിൽ എത്തിച്ചു. കൂടെ tv പ്രോഗ്രാമിൽ work ചെയ്തിരുന്ന കൂട്ടുകാരിയുടെ ഫ്ലാറ്റ് ആണെന്ന് പറഞ്ഞിരുന്നു. എന്നാൽ അവിടെ ചെന്നപ്പോൾ ആരും താമസം ഇല്ലാത്ത ഒഴിഞ്ഞ ഒരു ഫ്ലാറ്റ് ആരുന്നു. കൂട്ടുകാരിയുടെ ഭർത്താവ് വന്നു താക്കോൽ തന്നു തിരികെ പോയി. 12 മണിക്ക് cake മുറിക്കുന്നത് വരെ അയാളുടെ കാമുകി അയാളെ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. അവർ വാങ്ങി കൊടുത്ത cake മുറിക്കും വരെ നല്ല രീതിയിൽ സംസാരിച്ച് കിടക്കാൻ പോയ ആളിന്റെ സ്വഭാവം പെട്ടെന്ന് മാറി. എന്നെ കെട്ടിപ്പിക്കാനും ഉമ്മ വെക്കാനും തുടങ്ങി.തള്ളി മാറ്റി എനിക്ക് ഇഷ്ടമല്ല എന്നു പറഞ്ഞപ്പോ ദേഹത്തു കേറി ഇരുന്നു ബലം പ്രയോഗിക്കാൻ തുടങ്ങി. കരഞ്ഞിട്ട് പോലും വെറുതെ വിട്ടില്ല.എന്റെ കൻസെന്റ് ഇല്ലാതെ ഞാൻ അനുവാദം കൊടുക്കാതെ അയാൾ എന്നെ rape ചെയ്തു. ഒരു പരിചയവും ഇല്ലാത്ത ആ സ്ഥലത്തു നിന്ന് ഇറങ്ങി ഓടാൻ പോലും ഉള്ള മനസികാവസ്ഥ ആരുന്നില്ല അപ്പൊൾ. മാനസികമായി വേറെ കുറേ പ്രേശ്നങ്ങൾ കൊണ്ട് ഞാൻ ആകെ തകർന്ന് ഇരിക്കുകയായിരുന്നു. ആ അവസരം ആണ് അയാൾ മുതലാക്കിയത്. പിന്നെ ഞാൻ കണ്ടത് ജീവിതത്തിലും അഭിനയിക്കുന്ന വെട്ടിയാർ എന്ന നടനെ ആണ്. ആരോടും ഇത് പറയാതെ ഇരിക്കാൻ വിവാഹ വാഗ്ദാനം നൽകി അതിൽ വഴങ്ങില്ല എന്നു കണ്ടപ്പോ emotionally black mailing ആയി. ഇത്രയും നാൾ എന്റെ വളർച്ചയ്ക്ക് കൂടെ നിന്ന നീ എന്നെ തകർക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ചെയ്തോ. നീ പോസ്റ്റ് ഇട്ടോ കേസ് കൊടുത്തോ അല്ലെങ്കിൽ ആരോടെങ്കിലും പറഞ്ഞോളൂ അതോടെ എന്റെ സിനിമ സ്വപ്നങ്ങൾ ഒക്കെ തകരട്ടെ എന്നൊക്കെ പറയാൻ തുടങ്ങി. എന്റെ അവസ്‌ഥ കൊണ്ട് അപ്പോൾ എനിക്ക് ആരോടും ഒന്നും പറയാൻ പറ്റിയില്ല. ഇപ്പോൾ പറയാൻ ധൈര്യം വന്നത് ഇതിൽ ഞാൻ മാത്രം അല്ല വേറെയും ഒരുപാട് പെണ്കുട്ടികൾ ബാധിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ ആണ്. അവരെല്ലാം എന്നോട് സംസാരിക്കുകയും അയാളുടെ ചാറ്റ്, അയാൾ അയച്ച ഫോട്ടോകൾ ഒക്കെ കാണിക്കുകയും ചെയ്തപ്പോ ഇനിയും ആരും ഇതുപോലെ പറ്റിക്കപ്പെടരുത് എന്നു കരുതിയിട്ട് ആണ്. അയാൾ ഇന്റർവ്യൂയിൽ സ്ത്രീകൾ നേരിടുന്ന പ്രേശ്നങ്ങളെ കുറിച്ചും പൊളിറ്റിക്കൽ correctness നെ കുറിച്ചും എല്ലാർക്കും ക്ലാസ് എടുക്കുന്നത് കാണുമ്പോൾ ആരോചകം ആണ്. Rape കഴിഞ്ഞു അയാളെ ഫ്രണ്ട് ആയി പോലും വേണ്ട എന്നു തീരുമാനിച്ചു എല്ലായിടത്തു നിന്നും ഒഴിവാക്കിയ എന്നെ നിരന്തരം എന്റെ ജോലി സ്ഥലത്തു വന്നും ഫോൺ ചെയ്തും സങ്കടം പറഞ്ഞു അയാൾക്ക് എന്നോട് ഉള്ള പ്രേമത്തെ കുറിച്ചു msg അയച്ചും ഒക്കെ എന്നെ manipulate ചെയ്യാൻ തുടങ്ങി. എന്റെ ലൈഫിൽ ഞാൻ ആഗ്രഹിക്കാതെ ഇടിച്ചു കേറാൻ തുടങ്ങി. എനിക്ക് വീട്ടിൽ പോകാൻ അയാളുടെ കൂട്ടുകാരന്റെ വണ്ടി ഏർപ്പാട് ആക്കി തരിക വീട്ടിൽ വരിക ജോലി സ്ഥലത്തു വരിക ഒക്കെ പതിവ് ആയി.
ഇതിനിടയിൽ പ്രാരാബ്ധം പറഞ്ഞു പൈസ വാങ്ങുന്നതും, വീട് പണി, ഷൂട്ടിംഗ് ചിലവ് കൂടെ അഭിനയിക്കുന്നവർക്ക് പൈസ കൊടുക്കാൻ എന്തിന് അയാൾക്ക് ബ്രോസ്റ്റഡ് ചിക്കൻ കഴിക്കാൻ പോലും ഞാൻ പൈസ കൊടുക്കണം എന്നായി. ഒരുപാട് കള്ളങ്ങൾ പറഞ്ഞു പൈസ വാങ്ങിക്കുക, emotional manipulation നടത്തുക ഇര വാദം ഒക്കെ പതിവ് ആണ്. Rape കഴിഞ്ഞു ഒരു മാസം ആയപ്പോഴും ബ്ലീഡിങ് നിക്കാതെയും ബ്ലഡ് പ്രഷർ കുറഞ്ഞും ഒക്കെ ഇരുന്നത് കൊണ്ട് ഹോസ്പിറ്റലിൽ കാണിച്ചു. അപ്പോൾ ഇതൊക്കെ ഞാൻ അയാളോട് പറയുന്നുണ്ടായിരുന്നു. അയാൾ ഉപദ്രവിച്ച ഒരു പെണ്ണിനോട് കാണിക്കേണ്ട മാനുഷിക പരിഗണന പോലും എനിക്ക് തന്നില്ല. ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിയുക ആണ് ചെയ്തത്. അമ്മയ്‌ക്കു മാനസിക രോഗം ആണെന്നും അവരെയും കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നത് കൊണ്ട് വരാൻ പറ്റില്ല എന്നും പറഞ്ഞു. ആയാൾക്കും അമ്മയ്ക്കും ചേച്ചിക്കും അയാൾക്കും മെന്റലി പ്രശ്നം ഉണ്ടെന്നും അയാൾക്ക് എപ്പോഴും മൂഡ് സ്വിങ് ആണെന്നും ഡോക്ടർ നെ കാണിക്കണം എന്നും നിരന്തരം പറയുന്നത് പതിവ് ആണ്. അത് കാരണം ആണ് താൻ ഇങ്ങനെ ഒക്കെ ആയത് എന്നു വരുത്തി തീർക്കാൻ. അയാളുടെ nude ഫോട്ടോസ് അയച്ചു തരിക പോൺ വീഡിയോ അയക്കുക ഫോൺ സെക്സിന് നിര്ബന്ധിക്കുക ഒക്കെ പതിവ് ആണ്. അയാളെ സപ്പോർട്ട് ചെയ്യാൻ ചുറ്റിനും ആള് ഉണ്ട് എന്നും വല്യ ഫാൻ base ഉണ്ടെന്നും ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല എന്നും പറയാറുണ്ട്. ഓരോ പെണ്കുട്ടികളെ ആവശ്യങ്ങൾക്ക് വേണ്ടി use ചെയ്യുന്നു എന്ന് പിന്നെ മനസ്സിലാക്കാൻ കഴിഞ്ഞു. ഏതെങ്കിലും പെണ്കുട്ടിയെ കണ്ടു പിരിയുമ്പോ അവരോട് ഒന്ന് ചോദിക്കാതെ അവരുടെ ഇഷ്ടം ഇല്ലാതെ കെട്ടിപ്പിടിക്കുക എന്നിട്ട് തിരികെ വന്നിട്ട് അവരോടുള്ള സ്നേഹം കൊണ്ടാണ്, കണ്ടപ്പോ ഉള്ള സന്തോഷം കൊണ്ടാണ് എന്നൊക്കെ പറഞ്ഞു msg അയക്കുക സ്ഥിരം പരുപാടി ആണ് .ഇങ്ങനെ പുരോഗനവും പൊളിറ്റിക്കൽ കറക്ടനെസ്സും പറഞ്ഞു തന്റെ കോമെഡിയെ മാർക്കറ്റ് ചെയ്യുകയും ആരാധക വൃന്ദത്തെ ഉണ്ടാക്കുകയും ചെയ്യുന്ന ഇയാളുടെ യഥാർത്ഥ മുഖം മറ്റൊന്നാണ്. ഇന്റർവ്യൂയിലും അയാളുടെ വീഡിയോയിലും പറയുന്ന ഒരു കാര്യങ്ങളും അയാൾ അയാളുടെ ജീവിതത്തിൽ പുലർത്തുന്നില്ല. പ്രണയം നടിച്ചു വിവാഹം വാഗ്ദാനം നൽകി പല സ്ത്രീകളെയും ഇയാൾ പറ്റിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരാൾ അയാളുടെ വീട്ടിൽ പോയി വഴക്ക് ഉണ്ടാക്കിയപ്പോൾ അവളെ അയാൾ ഏറ്റവും മോശമായ രീതിയിൽ ആണ് സുഹൃത്തുക്കളോട് പറഞ്ഞത്. ഈ സ്ത്രീയെ bodyshaming ചെയ്യുകയും അവരുടെ തൊഴിലിനെ തന്നെ മോശമായ രീതിയിൽ ചിത്രീകരിക്കുകയും ചെയ്തു. അയാളോട് സംസാരിക്കുന്ന msg അയക്കുന്ന സ്ത്രീകൾക്ക് എല്ലാം അയാളോട് പ്രേമം ആണെന്നും അയാളുടെ കൂടെ സെക്സ് ചെയ്യണം എന്നും പറയാറുണ്ട് എന്നു വെട്ടിയാർ ബാക്കി ഉള്ള സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് അയാളോട് അടുപ്പം ഉള്ള സ്ത്രീകളെ മോശക്കാരി ആക്കാറുണ്ട്. അയാളെ കുറിച്ചു പരാതി പറയുന്ന സ്ത്രീകൾ എല്ലാം അയാൾക്ക് ഭ്രാന്തി ആണ്. തുറന്നു പറയുന്ന സ്ത്രീകൾ എല്ലാം അയാളെ planned അറ്റാക്ക് ചെയ്യുന്നു എന്നാണ് പറയുന്നത്. എന്നെ അയാൾ rape ചെയ്തത് ആണ് . അയാൾ ഇനി എന്ത് ഇന്റർവ്യൂ കൊടുത്താലും എത്ര തന്നെ ആളുകളെ ചിരിപ്പിച്ചാലും അയാളിലെ മൃഗത്തെ അടുത്ത് അറിഞ്ഞവൾ എന്ന നിലയ്ക്ക് എനിക്ക് അതൊക്കെ കാണുമ്പോ പുച്ഛം മാത്രം ആണ് തോന്നുന്നത്. എന്നോട് അയാൾ ഒന്നും ഇതുവരെ തെറ്റായി പറഞ്ഞിട്ടില്ല അതുകൊണ്ട് അയാൾ നല്ലത് ആണ് എന്ന് പറയുന്നവരും ഉണ്ട്. അല്ലേലും നമ്മുക്ക് ഒക്കെ സ്വന്തം വീട്ടിലോ നമ്മുക്ക് അടുപ്പം ഉള്ളവർക്കോ എന്തേലും പറ്റിയാൽ മാത്രം വിഷമിക്കുന്ന ഹൃദയം ആണല്ലോ ഉള്ളത്.
കുറ്റകൃത്യം റേപ്പ് ആണ്. അതിന് ശേഷം ഇത് പുറത്ത് പറയാതിരിക്കാൻ എന്നെ സ്നേഹം നടിച്ചു, വാഗ്ദാനങ്ങൾ നൽകി manipulate ചെയ്യുകയും ചെയ്തു. ഈ കഴിഞ്ഞ മാസങ്ങളിൽ ഞാൻ കടന്ന് പോയ മാനസിക ശാരീരിക സംഘർഷങ്ങൾ ചെറുതല്ല. അതെ സമയം കുറ്റകൃത്യം ചെയ്ത ആൾ ഇപ്പോഴും പുരോഗമന മുഖം മൂടിയിട്ട് സമൂഹത്തിൽ മാന്യത ചമഞ്ഞു നടക്കുന്നു. ഇനിയെങ്കിലും ഇതിനൊരു അന്ത്യം വരേണ്ടതുണ്ട്.
#metoo

രണ്ടാമത്തെ ആരോപണം:

This post is from a different person who approached us – WASH.
ശ്രീകാന്ത് വെട്ടിയാർ ഒന്നല്ല പല സ്ത്രീകളുമായും ഒരെ സമയം പ്രണയം നടിച്ചു അയാളുടെ പല ആവശ്യങ്ങൾക്കും ഉപയോഗിച്ച് എന്ന് പൂർണമായും മനസിലായത് ഇപ്പോൾ വന്ന Me too പോസ്റ്റ് വായിച്ചപ്പോളാണ് .പലരിൽ ഒരാൾ ആയിരുന്നു ഞാൻ എന്ന് ഈ അടുത്തിടെ ആണ് മനസിലാക്കിയത് . വളരെ വൃത്തികെട്ട ചിന്താഗതിയുള്ള ക്രൂര മനോഭാവമുള്ള ഒരു മനുഷ്യൻ ആണ് അയാൾ .
പരിചയപ്പെട്ട് ഒന്ന് രണ്ടു മണിക്കൂറിനുള്ളിൽ ചോദിക്കാതെ തന്നെ അയാൾ കടയിൽ പോകുന്നത് തൊട്ടു അയാളുടെ ഡെയിലി ആക്ടിവിറ്റിസ് ഫോട്ടോസ് അയക്കുകയും രണ്ടു ദിവസത്തിനുള്ളിൽ “ഇങ്ങോട്ടു” എന്നോട് പ്രണയമാണെന്നും പറഞ്ഞു . ആര് ആദ്യം പ്രണയം വെളിപ്പെടുത്തുന്നു എന്നതിൽ സാധാരണ രീതിയിൽ വലിയ പ്രസക്തി ഇല്ലെങ്കിലും ഇയാളുടെ വിഷയത്തിൽ ‘ഇങ്ങോട്ടു’ എന്ന് പറയാൻ കാരണം അയാൾ ചെയ്ത എല്ലാ പ്രവർത്തികളും വളച്ചൊടിച്ചു സ്വാർത്ഥ ലാഭത്തിനു കള്ളങ്ങൾ മാത്രം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു manipulator ആയത് കൊണ്ടാണ് .
ഞാനുമായി ഇഷ്ടത്തിൽ ആണെന്ന് അയാൾ പറയുന്ന സമയത്തു ഒരു ലേഡി ലൈവിൽ വന്നു വെട്ടിയാരുടെ കാമുകി എന്ന് പറഞ്ഞ സമയം മുതലാണ് എനിക്ക് ഇയാളുടെ പ്രവർത്തികളിൽ സംശയം തോന്നിത്തുടങ്ങിയത് . അത് ചോദിച്ചപ്പോൾ വളരെ നല്ലപിള്ള ചമയുകയും (behind the story ഒത്തിരി twisted ആണ് ) ‘ഗ്യാസ്‌ലൈറ്റിംഗ് ‘ ആറ്റിട്യൂട് കാണിച്ചു തുടങ്ങുകയും ചെയ്തു .വീട്ടിലെ പ്രാരാബ്ധങ്ങൾ പറഞ്ഞു ,അമ്മയ്ക്ക് ‘ഭ്രാന്ത് ‘ (അയാൾ ഉപയോഗിച്ച വാക്ക് ) ,ഇയാൾക്ക് മാനസിക ബുദ്ധിമുട്ട് എന്നൊക്കെ പറഞ്ഞ് സിമ്പതി നേടാൻ തുടങ്ങി. വീഡിയോ ഷൂട്ടിന് കാശ് ഇല്ല എന്ന് സ്ഥിരം പറയുകയും അങ്ങോട്ടു ഞാൻ കാശ് കൊടുക്കുകയുമുണ്ടായി. ചിലപ്പോൾ നേരിട്ട് എന്നോട് കാശ് താ എന്ന് പറയുകയും അല്ലാത്ത അവസരങ്ങളിൽ manipulate ചെയ്ത് ഞാനായി കൊടുക്കാൻ നിർബന്ധിത ആകപ്പെടുകയും ഉണ്ടായി.കാരണം ‘ എന്ത് ചെയ്യുന്നു’ എന്ന് casual ആയി ചോദിച്ചാൽ പോലും ‘വേറേ ആൾക്കാരോട് കാശ് കടം ചോദിക്കുകയാണ് ‘ എന്ന് സ്ഥിരം പറഞ്ഞ് അയാളിൽ sympathy create ചെയ്തു .ഇതിനൊക്കെയും അയാൾ ഉപയോഗിച്ചിരുന്ന ട്രാക്ക് പ്രണയം എന്നുള്ളതാണ് .ഒരു അവസരത്തിൽ അയാളുടെ ടീമിൽ ഉണ്ടായിരുന്ന ഒന്ന് രണ്ടു ആൾക്കാരോട് ചോദിച്ചപ്പോൾ ആണ് മനസിലായത് പല കാര്യങ്ങൾ കൊണ്ട് ഷൂട്ടിന് വെറും തുച്ഛമായ ക്യാഷ് ആണ് ചിലവാകുന്നത് എന്നും വാങ്ങുന്ന ക്യാഷ് എല്ലാം സ്വന്ത അധികച്ചിലവുകൾക്കായും , മറ്റ്‌ സ്ത്രീകൾക്ക് വേണ്ടിയും ഉപയോഗിക്കുന്നു എന്ന് .
ഒട്ടും താല്പര്യമില്ല എന്ന് പറഞ്ഞിട്ട് പോലും ഫോൺ സെക്സിനു നിർബന്ധിക്കുകയും പലപ്പോഴും ഇത് കാരണം എനിക്ക് കോൾ കട്ട് ചെയ്യുകയും വേണ്ടി വന്നു.ഞാൻ മാത്രം ആണ് പാർട്ണർ എന്നുള്ള രീതിയിൽ പല കാര്യങ്ങൾക്കും ഇയാള് ഫോഴ്സ് ചെയ്യുകയും എന്നാൽ നേരത്തെ ഉണ്ടായ സംശയത്താൽ അതെല്ലാം ഞാൻ deny ചെയ്യുകയും ഉണ്ടായി. മാസങ്ങൾക്കു മുൻപ് ഒരു ഷൂട്ടിന് പോയപ്പോഴും വേറെ സ്ഥലങ്ങളിലും ‘പല സ്ത്രീ ബന്ധങ്ങൾ ‘ തുടരുന്നു എന്നെല്ലാം വൈകി ആണ് മനസിലായത് . ഇതെല്ലാം ചോദിക്കുമ്പോൾ മാനിപുലേഷൻ പതിവായി .സ്ത്രീപക്ഷ ,പുരോഗമന സിനിമ എടുക്കുന്ന ഉന്നതരായ പലരും അവരുടെ ഫാമിലിയും തന്നെ follow ചെയ്യുന്നവരാണെന്നും , ഫ്രണ്ട്‌സ് ആണെന്നും അയാൾ എന്ത് ചെയ്താലും ഉണ്ടാക്കി എടുത്ത ഈ ‘പാവം’ ഇമേജിൽ അയാൾ മുൻപോട്ടു പോകുമെന്നും അയാൾക്കുറപ്പുണ്ടായിരുന്നു ,അത് പലപ്പൊഴായി പറഞ്ഞിട്ടും ഉണ്ട്. ബോഡി ഷെമിങ്ങിനെതിരെ സംസാരിക്കുന്ന ‘നവോഥാന നേതാവ് ‘ എന്ന് സ്വയം വിശ്വസിക്കുന്ന ഇയാൾ നേരിട്ട് എന്നോട് ‘ബ്യൂട്ടിഫുൾ’ ,’ sexy ‘ എന്നൊക്കെ പറയുകയും അങ്ങേരുടെ കള്ളങ്ങൾ ഒക്കെ പുറത്തായപ്പോൾ വേറെ പലരോടും ”കണ്ടാല് ഭീകരജീവി ‘ ആണെന്നും മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും പറയാൻ തുടങ്ങി.ഇയാൾ എന്നോട് ചെയ്ത mental & emotional abuse നു കയ്യും കണക്കും ഇല്ല . ഇയാളുടെ വാക്കുകളും പ്രവർത്തികളും കണ്ടു പുരോഗമനം പറഞ്ഞു നടക്കുന്ന ആൾ തന്നെയാണോ എന്ന് shocked ആയിപോയി .അയാളുടെ ടീമിലെ ആൾക്കാരുടെ സിനിമ അവസരങ്ങൾ ഇയാൾ കളഞ്ഞിട്ടുണ്ട് .നമ്മൾ അയക്കാത്ത മെസ്സേജുകൾ നമ്മൾ അയച്ചു എന്ന് പറഞ്ഞു മറ്റുള്ളവർക്ക് അയച്ചു കൊടുക്കുക എന്നൊക്കെ ഇപ്പോഴാണ് മനസിലായത് . (ഒന്നുകില് അയാളുടെ രണ്ടാമത്തെ ഫോൺ നമ്പര് ഉപയോഗിച്ചു അയാൾ തന്നെ create ചെയ്ത മെസ്സേജ് ആയിരിക്കാം ,ഇല്ലേൽ വേറെ സ്ത്രീകൾ അയച്ച മെസ്സേജ് നമ്മുടെ പേരിൽ fake ചെയ്ത് കാണിക്കും ) .സ്ത്രീകളെ കുറിച്ച് വളരെ മോശമായി അയാൾ മറ്റുള്ളവരോട് സംസാരിച്ചതിന് തെളിവുകൾ ഉണ്ട്. തെളിവ് ചോദിച്ചു വരുന്നവരോടും അല്ലാത്തവരോടും കൂടി ഒരു വാക്ക്. ഇവിടെ ഞാൻ ആണ് ശെരി, ഞാൻ മാത്രം ആണ് ശെരിയെന്ന് കൃത്യമായ ബോധമുണ്ട്. എന്ന് പലരിൽ ഒരാൾ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം