ലഹരി തടയാനെന്ന പേരില്‍ മലപ്പുറത്തെ ടര്‍ഫുകള്‍ക്ക് പോലീസ് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി. യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ലഹരിയുടെയും മദ്യത്തിന്റെയും ഉപയോഗം കൂടി വരുന്ന പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇന്നു മുതല്‍ മലപ്പുറം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിയന്ത്രണം. രാത്രി 12 വരെ മാത്രമെ ടര്‍ഫുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുള്ളൂവെന്ന് പോലീസ് അറിയിച്ചു. ടര്‍ഫുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധനകളും നിരീക്ഷണവും നടത്തുമെന്നും നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
ടര്‍ഫ് ഉടമകളുടെയും പോലീസിന്റെയും യോഗത്തിലാണ് തീരുമാനം. രാത്രി കാലങ്ങളില്‍ ടര്‍ഫുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.