തിരുവല്ലയിൽ കാണാതായ ഒമ്പതാം ക്ലാസുകാരിക്കായി അന്വേഷണം തുടരുന്നു, തെരച്ചിൽ ഊര്‍ജ്ജിതമാക്കി പൊലീസ്

പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ സ്കൂളിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്കായി അന്വേഷണം തുടരുന്നു. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ കുട്ടി ഇന്നലെ ഏറെ വൈകിയും വീട്ടിൽ എത്താത്തതിനെ തുടർന്നാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. ആലപ്പുഴ ഭാഗത്ത് കുട്ടി ഉണ്ടെന്ന് സംശയത്തിൽ രാത്രി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പരാതി ലഭിച്ചശേഷം അന്വേഷണം ആരംഭിച്ച പൊലീസ് സ്കൂൾ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിക്കായുള്ള തിരച്ചിൽ ഊർജിതമാണെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചു. സ്‌കൂൾ യൂണിഫോമാണ് കുട്ടി ധരിച്ചിട്ടുള്ളത്.

Read more

തിരുവല്ല മാർത്തോമ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിനിയായ കാവുംഭാ​ഗം സ്വദേശിയെയാണ് കാണാനായത്. രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടിയെ വൈകീട്ടായിട്ടും കാണാതായതോടെയാണ് ബന്ധുക്കൾ അന്വേഷിച്ചിറങ്ങിയത്. സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ കുട്ടി ഇന്ന് പരീക്ഷ എഴുതിയിരുന്നില്ല എന്നു വ്യക്തമായി. ഇതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ‌‌‌