കരിപ്പൂർ വഴി കടത്താൻ ശ്രമിച്ച 1.17 കോടി രൂപയുടെ സ്വർണവുമായി യുവതി പൊലീസ് പിടിയിൽ

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.17 കോടിവില വരുന്ന സ്വർണവുമായി യുവതി പൊലീസ് പിടിയിൽ. കുന്നമംഗലം സ്വദേസി ഷബ്നയാണ്  എയർപോർട്ടിന് പുറത്ത് വച്ച്  പൊലീസ് പിടിയിലായത്.  സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഷബ്ന ജിദ്ദയിൽ നിന്ന്  കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്.

മിശ്രിത രൂപത്തിൽ വസ്ത്രത്തിനുള്ളിൽ  സ്വർണം സൂക്ഷിച്ചിരിക്കുകയായിരുന്നു ഷബ്ന. 1884 ഗ്രാം സ്വർണമാണ്  ഇവരുടെ പക്കൽ  ഉണ്ടായിരുന്നത്.  കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് വിമാനത്താവളത്തിൽ നിന്ന് ഇവർ പുറത്ത് കടന്നുവെങ്കിലും പൊലീസ് പരിശോധനയിൽ പിടിയിലാവുകയായിരുന്നു.

സ്വർണക്കടത്തിനേക്കുറിച്ച് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷബ്നയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ആദ്യം തന്റെ കയ്യിൽ സ്വർണം ഉണ്ടെന്ന് ഇവർ സമ്മതിച്ചിരുന്നില്ല. പിന്നീട് പൊലീസ് ഇവരുടെ വാഹനം പരിശോധിച്ചപ്പോഴാണ് സ്വർണ മിശ്രിതം ലഭിച്ചത്.

Latest Stories

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...