'കാപ്പ ചുമത്തുന്നത് ഉള്‍പ്പെടെ പൊലീസിന്​ കൂടുതൽ അധികാരം വേണം'; അഴിമതിക്കാരെയും ക​ഴി​വി​ല്ലാ​ത്ത​വ​രെ​യും പിരിച്ചു വിടണമെന്ന് ജ​യി​ൽ പ​രി​ഷ്‌​ക​ര​ണ സ​മി​തി​ ശി​പാ​ർ​ശ

കു​റ്റ​കൃ​ത്യം ത​ട​യാ​ൻ പൊ​ലീ​സി​ന് കൂ​ടു​ത​ല്‍ അ​ധി​കാ​രം ന​ല്‍ക​ണ​മെ​ന്നും അ​തി​നാ​യി നി​യ​മ​ത്തി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും അ​ഴി​മ​തി​ക്കാ​രെ​യും ക​ഴി​വി​ല്ലാ​ത്ത​വ​രെ​യും പി​രി​ച്ചു​ വി​ട​ണ​മെ​ന്നും പൊ​ലീ​സ്, ജ​യി​ൽ പ​രി​ഷ്‌​ക​ര​ണ സ​മി​തി​ ശി​പാ​ർ​ശ. ഗു​ണ്ടാ​പ്ര​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ (​കാ​പ്പാ) പ്ര​കാ​രം കു​റ്റ​വാ​ളി​ക​ളെ ജ​യി​ലി​ല്‍ അ​ട​ക്കാ​ന്‍ ഉ​ന്ന​ത പൊ​ലീ​സ്​ മേ​ധാ​വി​ക​ൾ​ക്ക് അ​ധി​കാ​രം ന​ൽ​ക​ണ​മെ​ന്നും ജ​സ്​​റ്റി​സ് സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ അ​ദ്ധ്യ​ക്ഷ​നാ​യ സ​മി​തി ശി​പാ​ർ​ശ ചെ​യ്​​തു.

ത​ട​വു​കാ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാൻ വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സിംഗ്​ സം​വി​ധാ​നം പരമാവധി ഉ​പ​യോ​ഗി​ക്ക​ണം. കേ​സ് ഡ​യ​റി​ക​ൾ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലാ​ക്ക​ണം. കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ൾ പൂ​ര്‍ത്തി​യാ​ക്കാ​ന്‍ പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്ക​ണം.

ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​വും അ​ന്വേ​ഷ​ണ​വും ര​ണ്ട് വി​ഭാ​ഗ​മാ​ക്ക​ണം. വ​സ്തു, കു​ടും​ബത​ർ​ക്കം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​റി​യ കേ​സു​ക​ൾ സം​സ്ഥാ​ന ലീ​ഗ​ല്‍ സ​ർ​വീസ​സ് അ​തോ​റി​റ്റി​യു​മാ​യി ചേ​ര്‍ന്ന് പ​രി​ഹ​രി​ക്കാ​ൻ ശ്ര​മിക്കണം. പൊ​ലീ​സ് നി​യ​മ​ത്തി​ൻറ ച​ട്ടം വേ​ഗത്തിൽ ത​യ്യാറാ​ക്കി പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണ​മെ​ന്നും സ​മി​തി റി​പ്പോ​ർ​ട്ടി​ലു​ണ്ട്. കേ​സ​ന്വേ​ഷ​ണ​ത്തിന്​ സൈ​ബ​ർ തെ​ളി​വ്​, സൈ​ബ​ർ പ​രി​ശോ​ധ​ന​ തു​ട​ങ്ങി​യ​വ ശ​ക്ത​മാ​ക്ക​ണം. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ലൂ​ടെ തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി​ സ്വീ​ക​രി​ക്കാ​നു​ള്ള സം​വി​ധാ​ന​മു​ണ്ടാ​ക​ണം.

സാ​മ്പ​ത്തി​ക​ത​ട്ടി​പ്പ്​ ത​ട​യു​ന്ന​തി​ന്​ കേ​ര​ള പൊ​ലീ​സി​ല്‍ സാ​മ്പ​ത്തി​ക നി​രീ​ക്ഷ​ണ​വി​ഭാ​ഗം രൂ​പ​വ​ത്​​ക​രി​ക്ക​ണം. ഫിം​ഗ​ർ​പ്രി​ൻ​റ്​ ബ്യൂ​റോ ആ​ധു​നി​ക​വ​ത്ക​രി​ക്ക​ണം. മൊ​ബൈ​ൽ ഫോ​റ​ൻ​സി​ക്​ ലാ​ബ്​ എ​ല്ലാ ജി​ല്ല​ക​ളി​ലും വേ​ണം.

ജ​യി​ലു​ക​ളി​ൽ ചി​കി​ത്സാ​സൗ​ക​ര്യം വ​ര്‍ദ്ധി​പ്പി​ക്ക​ണം. ത​ട​വു​കാ​ർ​ക്ക് ഇൻസെൻറി​വ് ന​ല്‍ക​ണം. പ്ര​തി​ക​ളെ ജ​യി​ലി​ല്‍ ത​ന്നെ കു​റ്റ​വി​ചാ​ര​ണ ചെ​യ്യാ​നു​ള്ള അ​ത്യാ​ധു​നി​ക സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

തടവു ചാടുന്നവരെ പ്ര​ത്യേ​കം പാ​ർ​പ്പി​ക്ക​ണം. ഇത്തരക്കാർക്ക്​ ലൊ​ക്കേ​ഷ​ൻ മാ​ർ​ക്ക​ർ ഘ​ടി​പ്പി​ക്ക​ണം. മു​ഴു​വ​ൻ ജ​യി​ലു​ക​ളി​ലും സി.​സി.​ടി.​വി ഒ​രു​ക്ക​ണം. 162 പേ​ജു​ള്ള റി​പ്പോ​ർ​ട്ടാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം മു​ഖ്യ​മ​ന്ത്രി​ക്ക്​ സ​മി​തി കൈ​മാ​റി​യ​ത്. ജ​യി​ൽ വ​കു​പ്പ്​ മു​ൻ മേ​ധാ​വി ഡോ. ​അ​ല​ക്‌​സാ​ണ്ട​ർ ജേ​ക്ക​ബ്, സൈ​ബ​ർ സു​ര​ക്ഷാ വി​ദ​ഗ്​​ധ​ന്‍ ഡോ. ​പി. വി​നോ​ദ് ഭ​ട്ട​തി​രി​പ്പാ​ട് എ​ന്നി​വ​രാ​യി​രു​ന്നു സ​മി​തി​അം​ഗ​ങ്ങ​ൾ.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്