തെളിവെടുപ്പിനെത്തിച്ചപ്പോൾ മുഖം മിനുക്കി, മുടി ഒതുക്കി ക്യാമറയ്ക്ക് മുന്നിൽ; പൊലീസ് ഉദ്യോ​ഗസ്ഥന്റെ കൊലപാതകത്തിൽ തെല്ലും കൂസലില്ലാതെ പ്രതി കോക്കാടൻ

കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ സിപിഒ ശ്യാമ പ്രസാദിന്റെ കൊലപാതകത്തിൽ പ്രതി ജിബിൻ ജോർജിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനെത്തിച്ചപ്പോൾ തെല്ലും കൂസലില്ലാതെയാണ് പ്രതി കൊലപാതകം നടത്തിയ രീതി പൊലീസിന് വിവരിച്ച് നൽകിയത്. മുഖം മിനുക്കിയും മുടി ഒതുക്കിയും ക്യാമറകൾക്ക് മുഖം കൊടുത്ത് വാഹനത്തിൽ നിന്ന് ഇറങ്ങിയ പ്രതി ശ്യാമ പ്രസാദിനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പൊലീസിന് വിശദീകരിച്ചുകൊടുത്തു.

വധശ്രമം, അടിപിടി, മോഷണം തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയാണ് കോക്കാടൻ എന്ന് വിളിക്കുന്ന ജിബിൻ. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ബാറുകളിൽ കയറി മറ്റുളളവരെ ഭീഷണിപ്പെടുത്തി മദ്യപിക്കുന്നത് ജിബിന്റെ വിനോദമാണെന്ന് നാട്ടുകാർ പറഞ്ഞു. നിലവിൽ പാറമ്പുഴ സ്വ​ദേശി വിനീതിനേയും സഹോദരനേയും മർദ്ദിച്ച കേസിൽ ജിബിനും സുഹൃത്തുക്കൾക്കുമെതിരെ ​ഗാന്ധി ന​ഗർ പൊലീസിൽ പരാതിയുണ്ട്.

തെളളകത്തെ ബാർ ഹോട്ടലിന് സമീപം എംസി റോഡിലുളള സാലി ശശിധരൻ എന്നയാളുടെ കടയിലാണ് തർക്കമുണ്ടായത്. ഇത് പരിഹരിക്കാനായി ശ്യാമ പ്രസാദ് അങ്ങോട്ട് എത്തിയപ്പോഴാണ് ജിബിൻ ജോർജ് ആക്രമിച്ചത്. പൊലീസ് ഉദ്യോ​ഗസ്ഥനെ ആക്രമിക്കുമ്പോൾ ജിബിന്റെ കൂടെ മൂന്ന് സുഹൃത്തുക്കളും ഉണ്ടായിരുന്നതായി കടയുടമ പറഞ്ഞു. കട അടയ്ക്കാൻ സമ്മതിക്കാതെ ഇവർ കടയുടമ സാലിയുമായി തർക്കിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം പൊലീസ് എത്തിയപ്പോൾ ജിബിന്റെ സുഹൃത്തുക്കൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും സാലി പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് പകുതി വിലയില്‍ മദ്യം; ഓഫര്‍ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ മാത്രം

യുവതലമുറക്ക് ഇനി അവസരങ്ങളുടെ കാലം, കേരളം ഇസ്പോർട്സ് ഹബ്ബായി മാറുന്നു; പുതിയ രൂപരേഖ നോക്കാം

സിനിമ താരങ്ങളോളം പോപ്പുലാരിറ്റിയുള്ള ഏക രാഷ്ട്രീയക്കാരന്‍ മോദി; സമാജ്‌വാദി പാര്‍ട്ടി എംപി ജയ ബച്ചന്റെ പുകഴ്ത്തല്‍; ഒപ്പം ഇഡി വീടിന്റെ ഗേറ്റിലെത്തുമെന്ന ഭയം എന്ത് ക്രിയേറ്റിവിറ്റിയാണ് സെലിബ്രിറ്റികള്‍ക്ക് ഉണ്ടാക്കുക എന്ന ചോദ്യവും

എംഡിഎംഎയുമായി നിയമവിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍; എക്‌സൈസ് പിടികൂടിയത് റോഡ് മാര്‍ഗം ലഹരി കടത്തുന്നതിനിടെ

IPL 2025: ധോണിക്കും കോഹ്‌ലിക്കും ശ്രേയസിനും ഒന്നുമില്ലാത്ത ഒരു ഭാഗ്യം എനിക്കുണ്ട്: ഹാർദിക്‌ പാണ്ട്യ

ഇല്ലായ്മ 'കളെ ആഘോഷിക്കുന്നവർ ശ്രദ്ധിക്കുക

കുടിയന്മാര്‍ക്ക് ചോദിക്കാനും പറയാനും ആളുണ്ട്; ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണം; നിയമസഭയില്‍ വ്യത്യസ്ത ആവശ്യവുമായി എംഎല്‍എ

IPL 2025: 'ശരശയ്യയിൽ കിടന്നോണ്ട് പരിശീലകൻ അടിക്ക് നേതൃത്വം നൽകി'; രാജസ്ഥാൻ ക്യാമ്പിൽ വൈറലായി രാഹുൽ ദ്രാവിഡിന്റെ ചിത്രങ്ങൾ

1 : 08 വെറുമൊരു സമയമല്ല, നിഗൂഢതകൾ ഒളിപ്പിച്ച ഒരു പൃഥ്വിരാജ് മാജിക്ക്; നാളത്തെ ഉച്ചവെയിലിന് ചൂടേറും

പോക്സോ കേസ്; ഇടുക്കിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ