ആലുവയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും; കൂടുതൽ ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്

ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ക്രിസ്റ്റൽ രാജിനെ നാളെ കോടതിയിൽ ഹാജരാക്കും. എറണാകുളം പോക്സോ കോടതിയിലാണ് ഇയാളെ ഹാജരാക്കുക. പ്രതിയെകൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെടും.

ഏഴു ദിവസം കൂടി ഇയാളെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ക്രിസ്റ്റൽ രാജ് കൂടുതൽ കേസുകളിൽ പ്രതിയായ സാഹചര്യത്തിലാണ് കസ്റ്റഡി ആവശ്യപ്പെടുന്നത്. ഇക്കാര്യം ഇന്ന് കോടതിയെ അറിയിക്കും.ക്രിസ്റ്റിൻ രാജിന്റെ കൂട്ടാളികളായ രണ്ടു പേർകൂടി കേസിൽ പ്രതികളാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മോഷണത്തിനായാണ് പ്രതി ആലുവയിലെ വീട്ടിലെത്തിയതെന്ന് പൊലീസ് പറ‍ഞ്ഞു. പ്രതി ക്രിസ്റ്റൽ രാജിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി നിവവിലുള്ളതായും പൊലീസ് കണ്ടെത്തലുണ്ട്.സ്ഥിരം കുറ്റവാളിയായ ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമാണ് വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ടത്. കേസിൽ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ആശുപത്രിയിലെത്തി പൊലീസ് കുട്ടിയുടെയും ഡോക്ടറുടെയും മൊഴിയെടുത്തിരുന്നു.

തിരുവനന്തപുരം ചെങ്കൽ സ്വദേശി സതീഷ് എന്ന് വിളിക്കുന്ന ക്രിസ്റ്റൽ രാജ് മാത്രമാണ് നിലവില്‍ കേസിലെ പ്രതി. കുറ്റകൃത്യത്തിന് ശേഷം ആലുവ പാലത്തിന് താഴെയുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കാനാണ് പ്രതി ശ്രമിച്ചത്. രാത്രിയോടെ ട്രെയിനിൽ കയറി രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസിനെ കണ്ട് പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

ഏതാനും ദിവസങ്ങൾ മുൻപാണ് ആലുവയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. അതിഥി തൊഴിലാളികളുടെ മകളെയാണ് അർദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോൾ തട്ടിക്കൊണ്ടുപോയത്. സമീപവാസിയുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് നാട്ടുകാർ മുന്നിട്ടിറങ്ങി കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു.

Latest Stories

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍

എന്റെ പൊന്ന് സഞ്ജു ഒരു റൺ എങ്കിൽ ഒരു റൺ എടുക്കണേ മോനെ, മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ നാണക്കേട്; അപമാന ലിസ്റ്റിൽ മുന്നിൽ രോഹിതും കോഹ്‌ലിയും

കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയുടെ വ്യാജ പതിപ്പുകൾ വ്യാപകം; വിറ്റഴിക്കാത്ത 7,000 ക്ലബ്ബ് ജേഴ്സികൾ നശിപ്പിച്ചു

പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പി സരിൻ; തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത്, വീട്ടിൽ വന്നാൽ മനസിലാകും; സൗമ്യയുമായി വാർത്താസമ്മേളനം

ഒടുവില്‍ ആ നേട്ടവും കൈവരിച്ച് ഇന്ദ്രന്‍സ്; അഭിനന്ദനവുമായി മന്ത്രിയും ആരാധകരും

നരേന്ദ്ര മോദി അരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല; റിട്ട എന്‍ജിനീയറിന് നഷ്ടമായത് കോടികള്‍

തിരഞ്ഞെടുപ്പ് വരെ 'മേരാ' വയനാട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 'പോരാ' വയനാട്; പിന്നെയും പിന്നെയും എന്തിനാണ് ഈ അവഗണന

മമ്മൂട്ടി സ്ത്രീലമ്പടനായ വില്ലനാകും, പുതിയ പരീക്ഷണവുമായി താരം; ജിതിന്‍ കെ ജോസ് ചിത്രത്തെ കുറിച്ച് ജോണ്‍ ബ്രിട്ടാസ്

ഇപി ജയരാജനെ പാര്‍ട്ടി വിശ്വസിക്കുന്നു, അന്വേഷണം നടത്തില്ല; പ്രചരിക്കുന്നത് ഇല്ലാത്ത കാര്യങ്ങളെന്ന് എംവി ഗോവിന്ദന്‍

എന്റെ ഇന്ത്യൻ ടി20 ടീമിലേക്കുള്ള മാസ് എൻട്രി ഇത്തവണത്തെ ഐപിഎല്ലിലൂടെ സംഭവിക്കും, വെളിപ്പെടുത്തി സൂപ്പർതാരം; സഞ്ജുവിനടക്കം ഭീഷണി