ദിലീപ് ശങ്കറിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി, വിശദമായ പരിശോധന നടത്തി ഫോറൻസിക് സംഘം

നടൻ ദിലീപ് ശങ്കറിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഫോറൻസിക് സംഘം ദിലീപ് ശങ്കർ താമസിച്ച മുറിയിൽ നടത്തിയ വിശദമായ പരിശോധനയിൽ അസ്വാഭാവികത ഒന്നും കണ്ടെത്താനായില്ല.

കരൾ രോഗത്തിനുള്ള മരുന്ന് ഈ മുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഒഴിഞ്ഞ രണ്ട് മദ്യക്കുപ്പികളും ലഭിച്ചിട്ടുണ്ട്. ദിലീപ് ശങ്കറിന്റെ മരണത്തിൽ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികത കാണുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരം വാൻറോസ് ജം​ഗ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ദിലീപ് ശങ്കറിന്റെ മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം. എന്നാൽ മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സീരിയൽ അഭിനയത്തിനായാണ് ദിലീപ് ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി നടൻ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇവരും ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃദദേഹം കണ്ടെത്തിയത്.

Latest Stories

മത്സരത്തിനിടയിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി, ബുംറയുടെ കാര്യത്തിൽ തീരുമാനം ആയി; കാര്യങ്ങൾ കൈവിട്ട് പോകുന്നു

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്ക് അനുമതി കിട്ടിയത് വഴിവിട്ട നീക്കത്തിലൂടെ; രേഖകൾ പുറത്ത്

മണപ്പുറം ഗോള്‍ഡ് ലോണില്‍ വന്‍ കവര്‍ച്ച; ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി 30 കിലോ സ്വര്‍ണവും പണവും കൊള്ളയടിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

'തലമുടി കൊഴിഞ്ഞു, പലതും നഷ്ടമായി'; അപൂർവ രോഗം വെളിപ്പെടുത്തി നടി ഷോൺ റോമി

ഞാൻ എന്ന് വിരമിക്കണം എന്ന് പറയേണ്ടത് അവന്മാർ അല്ല, എന്റെ തീരുമാനം ഇതാണ്; മത്സരത്തിനിടയിൽ ശ്രദ്ധ നേടി രോഹിത്തിന്റെ വാക്കുകൾ

അണ്ണാമലൈയുടെ കസേരവലിക്കാന്‍ ബിജെപിയില്‍ വിമതനീക്കം; എതിര്‍ചേരിയെ നയിച്ച് തമിഴിസൈ സൗന്ദര്‍രാജന്‍; തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ തെറിച്ചേക്കും

കലൂരിലെ നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം; സംഘാടകരുടെ അക്കൗണ്ട് പരിശോധിച്ച് പൊലീസ്

സിഡ്‌നിയിൽ ഡിഎസ്പി ഷോ; 'തല'യെയും 'വാലി'നെയും ഒരോവറിൽ പുറത്താക്കി സിറാജ്

'ഒരുപാട് പന്ത് ലീവ് ചെയ്ത് കോഹ്‌ലി റൺസ് എടുക്കാൻ ഒരുങ്ങിയാൽ ഓഫിൽ ബൗൾ ചെയ്യുക, കോഹ്‌ലി ഔട്ട്!' വിരാട് കോഹ്‌ലിക്കെതിരെയുള്ള ബൗളിംഗ് ആസൂത്രണം വെളിപ്പെടുത്തി സ്‌കോട്ട് ബോളണ്ട്

തമിഴ്‌നാട്ടില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ; എംകെ സ്റ്റാലിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി