കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും പൊലീസിന്റെ വന്‍ സ്വര്‍ണ്ണവേട്ട. ഒന്നര കോടിയുടെ സ്വര്‍ണ്ണമാണ് മൂന്ന് യാത്രക്കാരില്‍ നിന്ന് പിടികൂടിയത്. കാരിയര്‍മാര്‍ അടക്കം പത്ത് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒളിച്ച കടത്തിയ 2.67 കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. കാരിയര്‍മാരെ കൂട്ടിക്കൊണ്ടുപോകാനായി എത്തിച്ച മൂന്ന് കാറുകളും പിടികൂടിയിട്ടുണ്ട്.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നാണ് പൊലീസ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ദുബായില്‍ നിന്ന് എത്തിയ കാഞ്ഞങ്ങാട് സ്വദേശി അഫ്രുദീന്‍, ഷാര്‍ജയില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിയായ ഇ കെ ആബിദ്, മലപ്പുറം വഴിക്കടവ് സ്വദേശി എടത്തൊടിക ആസിഫലി എന്നിവരാണ് കസ്റ്റഡിയിലുള്ള കാരിയര്‍മാര്‍.
കരിപ്പൂരില്‍ മാത്രം കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ 12 കിലോ സ്വര്‍ണ്ണമാണ് ഇത്തരത്തില്‍ പിടിച്ചെടുത്തത്. 13ാം തവണയാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഇറങ്ങുന്നവരില്‍ നിന്ന് പൊലീസ് സ്വര്‍ണ്ണം കണ്ടെത്തുന്നത്.
Read more
കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഇറങ്ങിയ രണ്ട് യാത്രക്കാരില്‍ നിന്നായി ഒരു കോടിയോളം വരുന്ന സ്വര്‍ണം പിടിച്ചിരുന്നു. രണ്ട് കാരിയര്‍മാര്‍ അടക്കം ആറ് പേരാണ് പിടിയിലായത്. ഉരുളകളാക്കി ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒഴിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണമിശ്രിതം.