കരിപ്പൂരില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണ്ണവേട്ട, ഒന്നര കോടിയുടെ സ്വര്‍ണ്ണം പിടിച്ചു, പത്ത് പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും പൊലീസിന്റെ വന്‍ സ്വര്‍ണ്ണവേട്ട. ഒന്നര കോടിയുടെ സ്വര്‍ണ്ണമാണ് മൂന്ന് യാത്രക്കാരില്‍ നിന്ന് പിടികൂടിയത്. കാരിയര്‍മാര്‍ അടക്കം പത്ത് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒളിച്ച കടത്തിയ 2.67 കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. കാരിയര്‍മാരെ കൂട്ടിക്കൊണ്ടുപോകാനായി എത്തിച്ച മൂന്ന് കാറുകളും പിടികൂടിയിട്ടുണ്ട്.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നാണ് പൊലീസ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ദുബായില്‍ നിന്ന് എത്തിയ കാഞ്ഞങ്ങാട് സ്വദേശി അഫ്രുദീന്‍, ഷാര്‍ജയില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിയായ ഇ കെ ആബിദ്, മലപ്പുറം വഴിക്കടവ് സ്വദേശി എടത്തൊടിക ആസിഫലി എന്നിവരാണ് കസ്റ്റഡിയിലുള്ള കാരിയര്‍മാര്‍.

കരിപ്പൂരില്‍ മാത്രം കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ 12 കിലോ സ്വര്‍ണ്ണമാണ് ഇത്തരത്തില്‍ പിടിച്ചെടുത്തത്. 13ാം തവണയാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഇറങ്ങുന്നവരില്‍ നിന്ന് പൊലീസ് സ്വര്‍ണ്ണം കണ്ടെത്തുന്നത്.

കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഇറങ്ങിയ രണ്ട് യാത്രക്കാരില്‍ നിന്നായി ഒരു കോടിയോളം വരുന്ന സ്വര്‍ണം പിടിച്ചിരുന്നു. രണ്ട് കാരിയര്‍മാര്‍ അടക്കം ആറ് പേരാണ് പിടിയിലായത്. ഉരുളകളാക്കി ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒഴിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണമിശ്രിതം.

Latest Stories

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്