ഹെല്‍മറ്റില്ലാതെ ബൈക്കിന് പിറകില്‍ യാത്ര ചെയ്ത വൃദ്ധന്റെ മുഖത്ത് അടിച്ച് പൊലീസ്

ഹെൽമെറ്റില്ലാതെ ബൈക്കിന് പിറകിൽ യാത്ര ചെയ്തതിന് പൊലീസ് വൃദ്ധന്റെ മുഖത്തടിച്ചു. ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണൽ എസ്.ഐ. ഷജീമാണ് രാമാനന്ദൻ നായർ എന്ന 69-കാരനെ മുഖത്തടിക്കുകയും വലിച്ചിഴച്ച് പൊലീസ് ജീപ്പിൽ കയറ്റുകയും ചെയ്തത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

ചടയമംഗലം സ്വദേശി രാമാനന്ദൻ നായരും സുഹൃത്തും ജോലിക്ക് പോകുന്നതിനിടെയാണ് പൊലീസ് ഇവരെ കൈകാണിച്ച് നിർത്തിയത് എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. ബൈക്കോടിച്ചിരുന്ന വ്യക്തിയും പിറകിലിരുന്ന രാമാനന്ദൻ നായരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. തുടർന്ന് ആയിരം രൂപ പിഴയടയ്ക്കാൻ പൊലീസ് ഇവരോട് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയിൽ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്.ഐ. ഷജീം ഇവരെ വിട്ടയച്ചില്ല. കോടതിയിൽ പോയി നേരിട്ടടച്ചോളാം എന്ന് ഇരുവരും ഉറപ്പ് നൽകിയെങ്കിലും പോകാൻ അനുവദിച്ചില്ല.

ബൈക്ക് ഓടിച്ചിരുന്നയാളെയാണ് പൊലീസ് ആദ്യം ജീപ്പിൽ കയറ്റിയത്. പിന്നീട് രാമാനന്ദൻ നായരെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം അതിനെ എതിർത്തു. ഇരുവരുടെയും മൊബൈൽ ഫോൺ ഏൽപ്പിക്കണമെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഫോൺ തരേണ്ട കാര്യമില്ലല്ലോ എന്ന് വൃദ്ധൻ പൊലീസിനോട് പറഞ്ഞതോടെ തർക്കം ഉണ്ടാകുകയും പ്രൊബേഷണൽ എസ്.ഐ. ഷജീം വൃദ്ധന്റെ മുഖത്തടിക്കുകയും വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയുമായിരുന്നു. സംഭവത്തിൽ കൊല്ലം റൂറൽ എസ്.പി. അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്.

Latest Stories

വസുന്ധരയുടെ ഒളിപ്പോരില്‍ ഭജന്‍ലാലിനെ വീഴ്ത്താന്‍ തന്ത്രം മെനയുന്ന കോണ്‍ഗ്രസ്

ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമപോരാട്ടം തുടരും; മാസപ്പടി കേസിന് പിന്നില്‍ പിസി ജോര്‍ജും ഷോണ്‍ ജോര്‍ജും; കേസ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് എംവി ഗോവിന്ദന്‍

തഴഞ്ഞവരെ ബിജെപിക്കുള്ളില്‍ നിന്ന് തന്നെ ചട്ടം പടിപ്പിക്കുന്ന രാജെ; വസുന്ധരയുടെ ഒളിപ്പോരില്‍ ഭജന്‍ലാലിനെ വീഴ്ത്താന്‍ തന്ത്രം മെനയുന്ന കോണ്‍ഗ്രസ്

ദ്രാവിഡ മണ്ണില്‍ ബിജെപിയുടെ ഉത്തരേന്ത്യന്‍ തന്ത്രങ്ങള്‍; നൈനാര്‍ നാഗേന്ദ്രനെ തമിഴ്നാട് ബിജെപി തലപ്പത്തെത്തിച്ചത് അമിത് ഷായുടെ രാജതന്ത്രം

CSK VS KKR: തല പോലെ വരുമാ, ക്യാപ്റ്റനായി തിരിച്ചെത്തുന്ന ധോണിയെ കാത്തിരിക്കുന്നത് ആ രണ്ട് റെക്കോഡുകള്‍, ഇന്ന് തീപാറും, ആവേശത്തില്‍ ആരാധകര്‍

ആദ്യ ദിനം കത്തിച്ച് ബസൂക്ക, അജിത്തിന്റെ തലവര മാറ്റി ഗുഡ് ബാഡ് അഗ്ലി; ബാക്കി സിനിമകൾക്ക് എന്ത് സംഭവിച്ചു? കളക്ഷൻ റിപ്പോർട്ട് പുറത്ത് !

IPL 2025: കെഎല്‍ രാഹുലും കാന്താര സിനിമയും തമ്മിലുളള ബന്ധം, ഈ വീഡിയോ പറയും, ആ ഐക്കോണിക് സെലിബ്രേഷന് പിന്നില്‍, പൊളിച്ചെന്ന് ആരാധകര്‍

എക്‌സാലോജിക്-സിഎംആര്‍എല്‍ കേസ്; വീണ വിജയന് സമന്‍സ് അയയ്ക്കും

തിയേറ്ററില്‍ പരാജയമായ മലയാള ചിത്രങ്ങള്‍, 5 കോടിക്ക് മുകളില്‍ പോയില്ല! ഇനി ഒടിടിയില്‍ കാണാം; സ്ട്രീമിംഗ് ആരംഭിച്ച് 'ഛാവ'യും

അഭിമുഖത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും; ഏറ്റമുട്ടി വിനയ് ഫോര്‍ട്ടും ഷറഫുദ്ദീനും