വീട് വാടകയ്ക്ക് കൊടുക്കുന്നുണ്ടോ അല്ലെങ്കില്‍ വസ്തുവകകള്‍ വില്‍ക്കാനുണ്ടോ എന്ന അന്വേഷണവുമായി തട്ടിപ്പ് നടത്തുന്ന വ്യാജ സംഘങ്ങള്‍ സജീവമായി കൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. സൈനികരുടെ യൂണിഫോം അണിഞ്ഞ ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പിനായി വലവിരിക്കുന്നതെന്നും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു.
പൊലീസിന്‍റെ മുന്നറിയിപ്പ്…
വീട് വാടകയ്ക്ക് കൊടുക്കുന്നുണ്ടോ അല്ലെങ്കില്‍ വസ്തുവകകള്‍ വില്‍ക്കാനുണ്ടോ എന്ന അന്വേഷണവുമായി തട്ടിപ്പ് നടത്തുന്ന വ്യാജ സംഘങ്ങള്‍ സജീവമായി കൊണ്ടിരിക്കുകയാണ്. തട്ടിപ്പുകാരുടെ പുതിയ രീതി ഇങ്ങനെയാണ് . ഒരു ഫോണ്‍ കോളിലൂടെ തുടങ്ങുന്ന സംഭാഷണം അവസാനിക്കുന്നത് വലിയ ചതിയിലേക്ക് ആയിരിക്കാം.
സൈനികരുടെ യൂണിഫോം അണിഞ്ഞ ID കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇക്കൂട്ടര്‍ തട്ടിപ്പ് നടത്തുന്നത്. .olx ലോ ബന്ധപ്പെട്ട മറ്റു ഓണ്‍ലൈന്‍ സൈറ്റ്കളിലോ കൊടുത്തിരിക്കുന്ന പരസ്യം കണ്ടാണ് ഫോണ്‍ മുഖേന ഇടപെടല്‍ നടത്തുന്നത് ആളുകളോട് വീട് വാടകയ്ക്കോ വസ്തു വകകള്‍ വില്‍ക്കാനുണ്ടോ എന്ന് അന്വേഷിക്കുകയും, അതിനുള്ള അഡ്വാന്‍സ് തുകയായി പണം നല്‍കുവാന്‍ ഒരു രൂപ അവരുടെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി അയക്കാനും ആവശ്യപെടുന്നു. ഇതിനായി ഒരു അക്കൗണ്ട് നമ്പര്‍ ഫോണിലേക്ക് അയച്ചു തരും.. തുടര്‍ന്ന് അക്കൗണ്ടിലേക്ക് ഒരു രൂപ പെയ്‌മെന്റ് നടത്തുവാന്‍ ആവശ്യപ്പെടുന്നു.
ഒരു രൂപ പെയ്‌മെന്റ് നടത്തുമ്പോള്‍ അത് അത് അവര്‍ക്ക് ലഭിച്ചിട്ടില്ല എന്നും അത് ലഭിക്കാന്‍ വേണ്ടി പതിനായിരം രൂപ അടയ്ക്കണമെന്നും, നിങ്ങള്‍ പതിനായിരം രൂപ അടച്ചാല്‍ ഉടന്‍ തന്നെ തിരിച്ചു റീഫണ്ട് ആവുന്നതാണ് എന്നു പറഞ്ഞ് വിളിക്കുന്ന ആളിനെ വിശ്വസിപ്പിക്കുന്നു. പണം അയച്ചുകൊടുത്തു ഇത്തരം ചതികളില്‍ വീഴുന്ന ആളുകള്‍ സമയം കഴിഞ്ഞിട്ടും തിരിച്ച് പണം ലഭിക്കാത്തതുകൊണ്ട് അവര്‍ വീണ്ടും ആവശ്യപ്പെടുമ്പോള്‍ 10000 രൂപ ഒന്നുകൂടി അയച്ചു തരാന്‍ തട്ടിപ്പുകാര്‍ പറയുന്നു. ഇങ്ങനെ നിരവധി തവണ തങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിപ്പുകാര്‍ നേടിയെടുക്കുന്നു.
ആയതിനാല്‍ ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതാണ്. യാതൊരു കാരണവശാലും പരിചയമില്ലാത്ത ഇത്തരം വ്യക്തികളുമായി ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്താതിരിക്കാനും ബാങ്കിങ് വിവരങ്ങള്‍ പങ്കുവയ്ക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.