കോണ്‍ഗ്രസില്‍ നിന്ന് പുറത്തായാല്‍ രാഷ്ട്രീയ അഭയം; കെ.വി തോമസ് വഴിയാധാരമാകില്ലെന്ന് സി.പി.എം

സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ കെ വി തോമസ് ദുഃഖിക്കേണ്ടി വരില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സിപിഎം സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെടുകയാണെങ്കില്‍ കെ വി തോമസിന് സിപിഎം രാഷ്ട്രീയ അഭയം നല്‍കുമെന്ന സൂചനയുമായാണ് എംഎ ബേബി രംഗത്തെത്തിയിരിക്കുന്നത്.

സിപിഎമ്മുമായി സഹകരിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നതാണ് പാര്‍ട്ടിയുടെ ചരിത്രം. കെ വി തോമസ് നെഹ്‌റുവിയന്‍ പാരമ്പര്യമുള്ള നേതാവാണ്. പ്രഗത്ഭരായ നേതാക്കളെ പാര്‍ട്ടി ഒപ്പം കൂട്ടിയിട്ടുണ്ട്. അതിനാല്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ അദ്ദേഹത്തിന് ദുഃഖിക്കേണ്ടി വരില്ലെന്നും എം എ ബേബി പറഞ്ഞു.

കെവി തോമസ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കും എന്നുതന്നെയാണ് കരുതുന്നത്. സെമിനാറില്‍ പങ്കെടുത്തത് കൊണ്ട് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടാലും വഴിയാധാരമാകില്ലെന്നും സിപ്എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വ്യക്തമാക്കി.

നേതാക്കളെ സെമിനാറില്‍ നിന്നു വിലക്കിയ തീരുമാനം മണ്ടത്തരമാണ്. കാലിക പ്രസക്തിയുള്ളതാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറെന്നും മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമാണ് കെ വി തോമസിനെ ക്ഷണിച്ചിരിക്കുന്നതെന്നും എം വി ജയരാജന്‍ പറഞ്ഞു.

അതേസമയം പാര്‍ട്ടി കോണ്‍്ഗ്രസില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്നറിയിക്കാമെന്നാണ് കെ.വി.തോമസ് പ്രതികരിച്ചത്. പങ്കെടുക്കരുതെന്നാണ് എഐസിസിയുടെയും കെപിസിസിയും നിര്‍ദ്ദേശം. പങ്കെടുത്താല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താകുമെന്നും സൂചനയുണ്ട്.

Latest Stories

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തിലെത്താമെന്ന് കരുതുന്നില്ല; ജോസഫ് പാംപ്ലാനിയെ തള്ളി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; കേസെടുത്ത് പൊലീസ്, സിറാജുദ്ദീനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം

പകരത്തിന് പകരം; യുഎസ് ഉൽപ്പന്നങ്ങൾക്ക് 34% തീരുവ ചുമത്തി ചൈന

MI UPDATES: അവസാനം എല്ലാ ശരിയായി, ഇനി ഇവരെ എതിരാളികള്‍ക്ക് തൊടാന്‍ കഴിയില്ല, ട്രെന്റ് ബോള്‍ട്ടിനൊപ്പം ചേര്‍ന്ന്‌ ജസ്പ്രീത് ബുംറ, വൈറല്‍ വീഡിയോ

കൊച്ചിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

ചെങ്കൊടിയേന്തി വഴിവെട്ടി വന്ന ബേബി

ഗാസയിലെ ഡോക്ടർമാരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ സംഭവം; സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ

നാടുകടത്തപ്പെടുന്നവരും മനുഷ്യരാണ്; കുടിയിറക്കപ്പെടുന്നവരുടെ വീഡിയോയ്ക്ക് പശ്ചാത്തല സംഗീതം; വിമര്‍ശനം ഏറ്റുവാങ്ങി വൈറ്റ് ഹൗസ്

ബെനെല്ലിയുടെ കുഞ്ഞൻ സ്‌ക്രാംബ്ലർ ലിയോൺസിനോ 250 വീണ്ടും ഇന്ത്യയിലേക്ക്..