ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊളിറ്റിക്കല്‍ ക്രിമിനലിസം; കമ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവികളില്‍ തൊണ്ണൂറു ശതമാനവും വിശ്വാസികളാണെന്ന് ജി സുധാകരന്‍

ആലപ്പുഴയിലെ ചില മാധ്യമപ്രവര്‍ത്തകരിലേക്ക് പൊളിറ്റിക്കല്‍ ക്രിമിനലിസം വ്യാപിച്ചെന്നു മുന്‍ മന്ത്രി ജി. സുധാകരന്‍. മാധ്യമപ്രവര്‍ത്തകര്‍ തന്നെ ഉപദ്രവിക്കരുത്. നാടു നന്നാക്കാന്‍ എന്തെങ്കിലും പറയുന്നവന്റെ നെഞ്ചത്തിട്ടു ചില മാധ്യമപ്രവര്‍ത്തകര്‍ ഇടിക്കുന്നു. സിപിഎമ്മിനെതിരെ ഞാന്‍ പറയുന്നെന്നു വരുത്തിത്തീര്‍ക്കാനാണ് ശ്രമം.

എനിക്കെതിരേ സാമൂഹിക വിമര്‍ശനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വിമര്‍ശിക്കുന്നതു തങ്ങളെയാണെന്നു കൂടെയുള്ളവര്‍ക്കു തോന്നിയാല്‍ അവര്‍ തിരുത്തണം. കമ്യൂണിസ്റ്റ്കാരന്‍ അഭിപ്രായം തുറന്നു പറയണമെന്നാണ് മാര്‍ക്സ് പറഞ്ഞിട്ടുള്ളത്. ഒരു പ്രസംഗത്തിന്റെ പേരില്‍ ആരും ഇതുവരെ താക്കീത് ചെയ്തിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂര്‍ എംഎല്‍എ പി. ബാലചന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെയും സുധാകരന്‍ തള്ളിപ്പറഞ്ഞു. ബാലചന്ദ്രന്‍ പറഞ്ഞതു ശരിയല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവികളില്‍ തൊണ്ണൂറു ശതമാനവും വിശ്വാസികളാണെന്നും സുധാകരന്‍ പറഞ്ഞു.

Latest Stories

യമനിലെ വിമാനത്താവളത്തിൽ ബോംബിട്ട് ഇസ്രയേൽ; ലോകാരോഗ്യ സംഘടന തലവൻ രക്ഷപ്പെട്ടത് തലനാരിഴക്ക്, രണ്ട് മരണം

ഡോക്ടറാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം, എന്നാൽ തന്റെ വഴി മറ്റൊന്നാണെന്ന് മൻമോഹൻ സിംഗ് തിരിച്ചറിഞ്ഞു; ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നനായ പ്രധാനമന്ത്രി

BGT 2024-25: സ്റ്റീവ് സ്മിത്ത് 2.0; നാന്നൂറിന്റെ മികവിൽ ഓസ്‌ട്രേലിയ

'വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു, മൻമോഹൻ സിംഗ് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി; അനുശോചിച്ച് നരേന്ദ്ര മോ​​ദി

ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം; മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു; മുന്‍പ്രധാനമന്ത്രിക്ക് ആദരാഞ്ജലിയുമായി മുഖ്യമന്ത്രി പിണറായി

'രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും'; മൻമോഹൻ സിം​ഗിന് ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി

'ചരിത്രത്തിനു മുമ്പേ നടന്നയാൾ, ദൃഢചിത്തനായ രാഷ്ട്രനേതാവ്'; മൻമോഹൻ സിംഗിനെ അനുസ്മരിച്ച് ശശി തരൂർ

ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ; രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു