പൊന്മുടിയില്‍ കെഎസ്ഇബി പാട്ടത്തിന് നല്‍കിയ ഭൂമി റവന്യൂ പുറമ്പോക്ക് തന്നെയെന്ന് ആവര്‍ത്തിച്ച് ഉടുമ്പന്‍ചോല തഹസില്‍ദാര്‍. ഇവിടെ സര്‍വേക്ക് ബാങ്കിന്റെ അനുമതി തേടേണ്ടതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വേ നടപടികള്‍ വീണ്ടും നടത്തുന്നതിനുള്ള നോട്ടീസ് ചൊവ്വാഴ്ച കെഎസ്ഇബിക്ക് നല്‍കും. സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞത് രാജാക്കാട് സഹകരണ ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തില്‍.
ഡാമിനടുത്തുള്ള21ഏക്കര്‍ ഭൂമിയാണ് രാജക്കാട് സര്‍വീസ് സഹകരണ ബാങ്കിന് കെഎസ്ഇബി ഹൈഡല്‍ ടൂറിസത്തിനായി പാട്ടത്തിന് നല്‍കിയത്. രണ്ടുസര്‍വേ നമ്പരുകളിലായി കെഎസ്ഇബിയുടെ കൈവശമുള്ള ഈ ഭൂമി റവന്യൂ പുറമ്പോക്കാണെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ രാജാക്കാട് സഹകരണ ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.
കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പരിശോധന നടത്താന്‍ അനുവദിക്കില്ലെന്നും രാജാക്കാട് ബാങ്ക് പ്രസിഡന്റ് റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചു.ഇതോടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങി.
സംഭവം വിവാദമായതോടെ ചൊവ്വാഴ്ചയോടെ കെഎസ്ഇബിക്ക് നോട്ടിസ് നല്‍കി സര്‍വേ നടപടികളുമായി മുന്നോട്ട് പോകാനാണ് റവന്യൂ സംഘത്തിന്റെ നീക്കം.