പുടിന്റെ അഹങ്കാരം കുറയ്ക്കണം സെലന്‍സ്‌കിയ്ക്കും നല്ല ബുദ്ധി കൊടുക്കണം; തൃക്കാക്കര ക്ഷേത്രത്തില്‍ ഐക്യമത്യസൂക്ത വഴിപാട്

ഉക്രൈന്‍ റഷ്യ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനും ഇരു രാജ്യങ്ങളുടെയും പ്രസിഡന്റ്മാര്‍ക്ക് നല്ല ബുദ്ധി തോന്നിപ്പിക്കാനായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയ്ക്കും വേണ്ടി ക്ഷേത്രത്തില്‍ വഴിപാട്. തൃക്കാക്കര ക്ഷേത്രത്തിലാണ് ഇരുവര്‍ക്കും വേണ്ടി ഐകമത്യസൂക്തം വഴിപാട് നടത്തിയത്.

എല്‍ഐസി ആലുവ ബ്രാഞ്ച് ഓഫീസിലെ ചീഫ് അഡൈ്വസറും തൃക്കാക്കര നിവാസുമായുമായ സി എന്‍ സന്തോഷ് കുമാറാണ് വഴിപാട് നടത്തിയത്.

Read more

വാമന മൂര്‍ത്തി മഹാബലിയെ ചവിട്ടിത്താഴ്ത്തിയ ഐതീഹ്യസന്ദേശം അഹങ്കാരം നാശത്തിലേക്ക് നയിക്കും എന്നതായതുകൊണ്ട്, പുടിന്റെ അഹങ്കാരം ശമിപ്പിക്കാനാണ് വഴിപാട് നടത്തിയതെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു.