പൂവാറിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവം; എസ്.ഐയ്ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം പൂവാറില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എസ്‌ഐക്ക് സസ്പെൻഷൻ. പൂവാർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജെ.എസ്. സനലിനെയാണ് സസ്‌പെൻഡ് ചെയ്തത്.  പൂവാര്‍ കല്ലിംഗവിളാകാം സ്വദേശി സുധീര്‍ഖാനെ എസ്‌ഐ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചുവെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി മധു ആണ് അന്വേഷണവിധേയമായി എസ്.ഐയെ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുമായുള്ള സുധീര്‍ ഖാന്റെ ചിത്രങ്ങളടക്കമായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് വിഷയത്തില്‍ ഇടപെടലുണ്ടായത്.

ബീമാ പള്ളിയിലെ വീട്ടിലേക്ക് ഭാര്യയെ ബസ് കയറ്റി വിട്ട് പൂവാര്‍ ജംഗ്ഷനില്‍ നില്‍ക്കുമ്പോഴാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് സുധീര്‍ പറയുന്നത്. ‘കാരണമില്ലാതെയാണ് തന്നെ പൊലീസ് പിടിച്ച് മര്‍ദ്ദിച്ചത്. ബൈക്ക് യാത്രയ്ക്കിടെ മൂത്രമൊഴിക്കാന്‍ നിര്‍ത്തിയപ്പോഴായിരുന്നു പൊലീസ് സമീപത്തെത്തിയത്. തുടര്‍ന്ന് എന്താണ് ഇവിടെ നില്‍ക്കുന്നത് എന്ന ചോദിച്ചു. കാര്യം പറഞ്ഞ് സംസാരിക്കുന്നതിനിടെ വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നു’. സുധീറിന്റെ കാല്‍ മര്‍ദ്ദനമേറ്റ് ചതഞ്ഞ നിലയാണ്. ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ട്.കസ്റ്റഡിയില്‍ കൊടിയ പീഡനം ഏറ്റുവാങ്ങേണ്ടി വന്നത് എന്നും സുധീര്‍ പ്രതികരിച്ചു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടു പോയും മര്‍ദ്ദനം തുടര്‍ന്നു. എന്തിനാണ് കസ്റ്റഡി എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞില്ല. ആശുപത്രിയില്‍ കൊണ്ടുപോവണം എന്ന് ആവശ്യപ്പെട്ടപ്പോഴും ഇത് കേള്‍ക്കാന്‍ തയ്യാറായില്ല. സിഐ വന്ന ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് അറിയിച്ചത്. പിന്നീട് പറഞ്ഞുവിടുകയും ചെയ്തു. പിന്നാലെ സ്വന്തം നിലയിലാണ് സുധീര്‍ ചികില്‍സ തേടിയത്. ഓട്ടോ ഡ്രൈവറാണ് സുധീര്‍ ഖാന്‍.

സുധീര്‍ ഖാനെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ബോട്ടിംഗിനെത്തിയ വിനോദ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിനാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് പൊലീസ് പറയുന്നത്. വൈകുന്നേരത്തോടെ വിട്ടയച്ചതായും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ മര്‍ദ്ദനം സംബന്ധിച്ച ആരോപണങ്ങളോട് പൊലീസ് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ