ആലപ്പുഴയില്‍ ഇന്ന് പോപ്പുലര്‍ഫ്രണ്ട് റാലിയും ബജ്രംഗദള്‍ ശൗര്യ റാലിയും; അതീവ ജാഗ്രതയോടെ പൊലീസ്

പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന ജനമഹാസമ്മേളനവും ബജ്രംഗ് ദളിന്റെ ഇരുചക്രവാഹന റാലിയും ഇന്ന് ആലപ്പുഴ നഗരത്തില്‍ നടക്കും.
രാവിലെ 10 മണിക്കാണ് ബജ്‌റംഗ ദള്ളിന്റെ ഇരുചക്ര വാഹനറാലി.

വൈകീട്ട് നാലരയ്ക്കാണ് കല്ലുപാലത്ത് നിന്ന് ജനമഹാ സമ്മേളനത്തിന്റെ ഭാഗമായുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ബഹുജന റാലി. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി നഗരത്തില്‍ വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴയ്ക്ക് പുറമെ എറണാകുളം,കോട്ടയം ജില്ലകളില്‍ നിന്നുള്‍പ്പെടെ ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കും.

Read more

എറണാകുളം റേഞ്ച് ഡിഐജി നീരജ് ഗുപ്ത നേരിട്ട് സ്ഥിതിഗതികള്‍ നിയന്ത്രിക്കും.പ്രകടനം കടന്നു പോവുന്ന വഴികളിലെ കച്ചവട സ്ഥാപനങ്ങള്‍ തുറക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്. ഒരേ സമയത്താണ് ഇരു സംഘടനകളും നേരത്തെ പ്രകടനങ്ങള്‍ നിശ്ചയിച്ചിരുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് രണ്ട് സമയം നിര്‍ദ്ദേശിക്കുകയായിരുന്നു.