കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സ്ലീപ്പര്‍ സെല്ലുകള്‍ സജീവം; 11 കേന്ദ്രങ്ങളില്‍ ഇഡി റെയിഡ്; കൂടെ സിആര്‍പിഎഫും

കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) നേതൃത്വത്തില്‍ റെയിഡ്. എറണാകുളം അടക്കം 11 കേന്ദ്രങ്ങളിലാണ് ഇഡി റെയിഡ് നടക്കുന്നത്. സിആര്‍പിഎഫ് സുരക്ഷയോടെയാണ് ഇഡി സംഘം എത്തിയിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന നേതാവിന്റെ വീട്ടില്‍ അടക്കം റെയിഡ് നടക്കുന്നുണ്ട്. മുനയ്ക്കകടവില്‍ ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിലാണ് ഇ.ഡി കൊച്ചി ഓഫീസില്‍ നിന്നുള്ള സംഘം പരിശോധനക്കെത്തിയത്.

ചാവക്കാട് പൊലീസ് സംഘവും ഇവര്‍ക്കൊപ്പമുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന എന്നാണ് വിവരം. നേരത്തെ എന്‍.ഐ.എ അറസ്റ്റ് ചെയ്ത പ്രതികളില്‍ നിന്ന് ഇത് സംബന്ധിച്ച് ഇ.ഡിക്ക് വിവരങ്ങള്‍ ലഭ്യമായിരുന്നു. കേരളത്തിലേക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഹവാല പണം വന്നുവെന്ന വിവരം ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്.
കേരളത്തില്‍ പിഎഫ്‌ഐയുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാണെന്നും ഇത്തരം കേന്ദ്രങ്ങളിലാണ് റെയിഡുകള്‍ നടക്കുന്നതെന്നും ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.