പോപ്പുലര്‍ ഫ്രണ്ടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു; വനിത എ.എസ്‌.ഐക്കെതിരെ നടപടിക്ക് ശിപാര്‍ശ

ആലപ്പുഴയില്‍ റാലിയില്‍ ചെറിയ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസുമായി ബന്ധപ്പെട്ട പോപ്പുലര്‍ഫ്രണ്ടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ച സംഭവത്തില്‍ വനിത എഎസ്‌ഐക്കെതിരെ നടപടിക്ക് ശിപാര്‍ശ. കാഞ്ഞിരപ്പള്ളി എഎസ്‌ഐ റംല ഇസ്മായിലിന് എതിരെ നടപടി വേണമെന്നാണ് ശിപാര്‍ശ.

ജൂലൈ അഞ്ചിനാണ് റംല ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തത്. സംഭവം നടന്ന് എട്ട് ദിവസത്തിന് ശേഷം ഇന്നലെയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ റിമാന്‍ഡിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാമ് വനിതാ എഎസ്‌ഐ പങ്കുവെച്ചത്. ഇതാണ് വിവാദമായത്.

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആണ് റംല ഇസ്മയില്‍. സംഭവം വിവാദമായതിനെ തുടര്‍ന്ന് റംല ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഭര്‍ത്താവാണ് ഇത് ഷെയര്‍ ചെയ്തതെന്നാണ് റംല വിശദീകരിച്ചത്. ഇത് തള്ളിയാണ് വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

Latest Stories

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി

പിപി ദിവ്യയ്‌ക്കെതിരെ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് കെ സുധാരകരന്‍

എംബാപ്പയുടെ കാര്യത്തിൽ അങ്ങനെ തീരുമാനമായി, പകരക്കാരനെ തേടാൻ റയൽ മാഡ്രിഡ്; നോട്ടമിടുന്നത് ആ താരത്തെ

ഇസ്രയേലുമായുള്ള ഫ്രാൻസ് മത്സരത്തിന് മുന്നോടിയായി 'ഫ്രീ ഫലസ്തീൻ' ബാനർ ഉയർത്തി ഫ്രഞ്ച് ക്ലബ് പിഎസ്ജി

'ആ വണ്ടി വീല്‍ ഇല്ലാത്തത്', അഘാഡി സഖ്യത്തെ കുറിച്ച് മോദി; നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി

വയനാട്ടിലെ പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

'ടോക്‌സിക് പാണ്ട' ആൻഡ്രോയിഡ് ഫോണുകൾക്കും ബാങ്ക് അക്കൗണ്ടുകൾക്കും എട്ടിന്റെ പണി!

തനി നാടന്‍ വയലന്‍സ്, ഒപ്പം സൗഹൃദവും; 'മുറ' റിവ്യൂ

സ്‌ക്രീനില്‍ മാന്ത്രിക 'തുടരും'; തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ സാധാരണക്കാരനായി മോഹന്‍ലാല്‍, ടൈറ്റില്‍ പോസ്റ്റര്‍ എത്തി

ഇതിലും വിശ്വസനീയമായ നിക്ഷേപം സ്വപ്‌നങ്ങളില്‍ മാത്രം; ഇപ്പോള്‍ നിക്ഷേപിച്ചാല്‍ ഇരട്ടി കൊയ്യാമെന്ന് വിദഗ്ധര്‍