'ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുത്'; കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ വിവാദം

കോണ്‍ഗ്രസില്‍ പോസ്റ്റര്‍ വിവാദം തുടരുന്നു. കൊല്ലത്ത് പി.സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. ചെങ്ങന്നൂരില്‍ പാര്‍ട്ടിയെ തകര്‍ത്തയാളിനെ ഒഴിവാക്കണം. ബിന്ദു കൃഷ്ണയാണ് കൊല്ലത്തെ അനുയോജ്യ സ്ഥാനാര്‍ത്ഥി എന്നും പോസ്റ്ററില്‍ പറയുന്നു. കൊല്ലം നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ബിന്ദുകൃഷ്ണക്കൊപ്പം പി സി വിഷ്ണുനാഥിന്റെ പേരും പരിഗണിക്കുന്നുണ്ട്. ഐ ഗ്രൂപ്പ് നേരത്തെ പി സി വിഷ്ണുനാഥിന് എതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തില്‍ യുഡിഎഫ് പരിഗണിക്കുന്ന ഡോ. എസ് എസ് ലാലിനെതിരെയും പ്രതിഷേധം. തൃശൂര്‍ പുതുക്കാട് സീറ്റില്‍ പെയ്ഡ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നുവെന്ന് ആരോപിച്ചും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. വിജിലന്‍സ് കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കുന്നുവെന്നും പോസ്റ്ററില്‍ ആരോപണം. കോണ്‍ഗ്രസിന്റെ പുതുക്കാട് സീറ്റില്‍ സ്ഥാനാര്‍ത്ഥി പരിഗണനാപട്ടികയിലുള്ള ബാബുരാജിനെതിരെയാണ് പേര് പരാമര്‍ശിക്കാതെ ഉള്ള പോസ്റ്റര്‍ പ്രതിഷേധം. സേവ് കോണ്‍ഗ്രസ് സേവ് പുതുക്കാട് എന്ന തലക്കെട്ടോട് കൂടിയാണ് പോസ്റ്ററുകള്‍.

കൊച്ചിയില്‍ മുന്‍ മേയറായ ടോണി ചമ്മിണിക്കെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റര്‍. കെപിസിസി കൊച്ചിയില്‍ ടോണി ചമ്മിണിയുടെ പേര് അംഗീകരിച്ച് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് അയച്ചിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി ലത്തീഫ് ഇത് സംബന്ധിച്ച് ട്വന്റിഫോറിനോട് പ്രതികരിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ