'വാരിയെല്ലുകൾ ഒടിഞ്ഞു, ശ്വാസകോശത്തിലും കരളിലും തുളച്ചു കയറി'; അതിരപ്പിള്ളിയിൽ ആദിവാസി യുവാവ് മരിച്ചത് കാട്ടാനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

തൃശൂർ അതിരപ്പിള്ളിയിൽ ആദിവാസി യുവാവ് മരിച്ചത് കാട്ടാനയുടെ ചവിട്ടേറ്റ് തന്നെയെന്ന് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ട്. കാട്ടാനയുടെ ചവിട്ടിൽ സതീഷിന്റെ വാരിയെല്ലുകൾ ഒടിഞ്ഞുവെന്നും ശ്വാസകോശത്തിലും കരളിലും വാരിയെല്ലുകൾ തുളച്ചു കയറിയതിനാൽ രക്തം വാർന്നായിരുന്നു മരണം സംഭവിച്ചതെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു. ശ്വാസകോശത്തിലും ശരീരഭാഗത്തും രക്തം കട്ടപിടിച്ചെന്നും റിപ്പോർട്ടിൽ ഉണ്ട്.

താലൂക്ക് ആശുപത്രിയിൽ സതീഷിന്റെ പോസ്റ്റ്മാർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സതീഷിനൊപ്പം മരണപ്പെട്ട വാഴച്ചാൽ ശാസ്താംപൂവം ഉന്നതിയിലെ അംബികയുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ തൃശൂർ മെഡിക്കൽ കോളജിൽ നടക്കുകയാണ്. ഈ റിപ്പോർട്ട് കൂടി ലഭിക്കുന്നതോടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത ലഭിക്കും.

വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് അതിരപ്പിള്ളിയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് ഇരുവരും. അതിരപ്പള്ളി വഞ്ചികടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കുകയായിരുന്നു ഇവരുടെ കുടുംബം. ഇന്നലെയാണ് ഇവർക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. രണ്ടു മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോൾ ഇവരെല്ലാം ചിതറിയോടുകയായിരുന്നു. എന്നാൽ സതീഷനും അംബികയും കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. അംബികയുടെ മൃതദേഹം പുഴയിൽനിന്നും സതീഷിന്റേത് പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്. മറ്റുള്ളവരെ വനംവകുപ്പ് അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇന്നലെ അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും രണ്ടു പേരുടെ ജീവൻ നഷ്ടമായത്.

Latest Stories

സഹകരിക്കണോ എന്ന് പിവി അന്‍വറിന് തീരുമാനിക്കാം; യുഡിഎഫില്‍ ഒരു കുഴപ്പവുമില്ലെന്ന് വിഡി സതീശന്‍

പഞ്ചായത്ത് അംഗത്തെയും രണ്ട് പെണ്‍മക്കളെയും കണ്ടെത്തി; യുവതിയെയും കുട്ടികളെയും കണ്ടെത്തിയത് എറണാകുളത്ത് നിന്ന്

പാലക്കാട് ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി; ആക്രമണം പുറംലോകം അറിയുന്നത് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ

ഇലവീഴാപൂഞ്ചിറയും ഇല്ലിക്കല്‍കല്ലും അടച്ചു; വാഗമണ്‍ റോഡില്‍ രാത്രി യാത്ര നിരോധിച്ചു; കനത്ത മഴയില്‍ അടച്ചുപൂട്ടി കോട്ടയം ജില്ല

IPL 2025: അവനെ എന്തിനാണ് ഇങ്ങനെ ശപിക്കുന്നത്, പന്തിന് ഇനി കളിക്കാനാവില്ല, പുതിയ വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍

അവധി ചോദിച്ചയച്ച മെസേജിൽ അക്ഷരത്തെറ്റ്, ആദ്യം മലയാളം ക്ലാസിൽ കയറാൻ മറുപടി നൽകി പത്തനംതിട്ട കളക്ടർ

IPL 2025: മുംബൈ ഇന്ത്യന്‍സിന്‌ പേടി തുടങ്ങി, എലിമിനേറ്ററിനെ കുറിച്ചുളള ഐപിഎല്‍ ചരിത്രം ഞെട്ടിക്കുന്നത്, ആശങ്കയില്‍ ആരാധകര്‍

ഉത്സവത്തിനിടെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; ക്ഷേത്രത്തിലെ ഉപദേശക സമിതിയെ പിരിച്ചുവിട്ട് ദേവസ്വം ബോര്‍ഡ്

‘കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞു’; സവർക്കറെ മോശമായി ചിത്രീകരിക്കുന്നത് തടയണമെന്ന ഹർജി സുപ്രിംകോടതി തള്ളി

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്?; ഡിഎംകെയുമായുള്ള മക്കള്‍ നീതി മയ്യത്തിന്റെ തിരഞ്ഞെടുപ്പ് കരാര്‍ പ്രാവര്‍ത്തികമാകുന്നു; തമിഴ്‌നാട്ടില്‍ ആറ് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു