തണുത്തു പോയി എന്നാരോപിച്ച് ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്ത് ചായ ഒഴിച്ച വിനോദ സഞ്ചാരികളെ ഹോട്ടല്‍ ജീവനക്കാര്‍ ടൂറിസ്റ്റ് ബസ് തടഞ്ഞ് മര്‍ദ്ദിച്ചു. മൂന്നാറിലെ ഒരു ഹോട്ടലിലാണ് സംഭവം. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.
ശനിയാഴ്ച രാത്രി എട്ട് മണിക്ക് മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന സംഘം മൂന്നാറിലെ ഒരു ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറി. ചായ തണുത്തുപോയി എന്നാരോപിച്ച് കൂട്ടത്തിലെ ഒരാള്‍ അതെടുത്ത് ജീവനക്കാരന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് വിനോദ സഞ്ചാരികളും ഹോട്ടല്‍ ജീവനക്കാരും തന്നില്‍ തര്‍ക്കമുണ്ടാകുകയും സഞ്ചാരികള്‍ തങ്ങളുടെ ബസില്‍ കയറി പോകുകയും ചെയ്തു.
എന്നാല്‍ സുഹൃത്തുക്കളുമായി ഹോട്ടല്‍ ജീവനക്കാര്‍ ബൈക്കില്‍ സംഘമായി ടൂറിസ്റ്റ് ബസിനെ പിന്തുടര്‍ന്നു. ബസ് തടഞ്ഞ് നിര്‍ത്തി അവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ് (24), ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ സിയാദ് (31) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ക്ക പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
Read more
സംഭവത്തില്‍ മൂന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.