പോക്‌സോ കേസ്; അഞ്ജലിക്ക് മുന്‍കൂര്‍ ജാമ്യം, റോയിയുടെയും സൈജുവിന്റെയും ജാമ്യാപേക്ഷ തള്ളി

ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ജാമ്യം. കേസിലെ ഒന്നാം പ്രതിയും നമ്പര്‍ 18 ഹോട്ടലുടമയുമായ റോയി വയലാട്ടിന്റെയും രണ്ടാം പ്രതിയായ സൈജു തങ്കച്ചന്റെയും ജാമ്യാപക്ഷേ ഹൈക്കോടതി തളളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. കേസിലെ ആദ്യ രണ്ട് പ്രതികളായ റോയി വയലാട്ടിനെയും സൈജു തങ്കച്ചനെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് നടപടി.

തങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് പരാതിക്കാരിയുടേത് എന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഈ പരാതി ബ്ലാക് മെയിലിങ്ങിന്റെ ഭാഗമാണ്. 3 മാസം കഴിഞ്ഞാണ് പെണ്‍കുട്ടിയും അമ്മയും പരാതി നല്‍കിയതെന്നും കേസ് കെട്ടിച്ചമച്ചത് ആണെന്നുമായിരു്ന്നു പ്രതികള്‍ കോടതിയില്‍ വാദിച്ചത്. മുന്‍ മിസ് കേരളയടക്കം വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലും റോയി വയലാട്ടും സൈജു തങ്കച്ചനും പ്രതികളാണ്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി