പോക്‌സോ കേസ്; റോയ് വയലാട്ട് ഉള്‍പ്പടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ പ്രതികളായ റോയ് വയലാട്ട്, സൈജു തങ്കച്ചന്‍, അഞ്ജലി റീമാദേവ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭീഷണിപ്പെടുത്തി പണം തട്ടാനാണ് പരാതിക്കാരുടെ ശ്രമമെന്നും പരാതിക്കാരുമായി മുന്‍പരിചയം ഇല്ലെന്നുമാണ് ഹോട്ടലുടമയായ റോയ് വയലാട്ട് ഹര്‍ജിയില്‍ പറയുന്നത്. കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച് പരാതി നല്‍കിയത്.

കേസ് അന്വേഷണവുമായി പ്രതികള്‍ സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിക്കും. കേസില്‍ നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഫെബ്രുവരി 22 വരെ പ്രതികളുടെ അറസ്റ്റ് തടഞ്ഞിരുന്നു.

പ്രതികളുടെ അറസ്റ്റ് അനിവാര്യമാണെന്ന് പൊലീസ് പറഞ്ഞിരുന്നു. പ്രതികള്‍ക്കെതിരെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ മോഡലുകളുടെ മരണത്തിന്റെ പേരില്‍ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്നാണ് റോയ് വയലാട്ട് ഉള്‍പ്പടെയുള്ളവര്‍ ആരോപിക്കുന്നത്.

2021 ഒക്ടോബര്‍ 20 ന് നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരുടെ മൊഴി. കേസില്‍ പ്രതിയായ അഞ്ജലിയാണ് ജോലി വാഗ്ദാനം നല്‍കി തങ്ങളെ കൊച്ചിയില്‍ എത്തിച്ചത്. ബിസിനസ് മീറ്റ് എന്ന് പറഞ്ഞ് ഹോട്ടലിലേക്ക് കൊണ്ടു പോയെന്നും വഞ്ചിക്കപ്പെടുകയാണ് എന്ന് മനസ്സിലായതിനെ തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നും മൊഴിയില്‍ പറയുന്നു.

യുവതിയെയും മകളെയും റോയി ഉപദ്രവിച്ചുവെന്നും ഇത് മറ്റുള്ളവര്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു എന്നുമാണ് പരാതിയില്‍ പറയുന്നത്.തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്ത് പിന്നീട് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കേസ് കൈമാറുകയും ചെയ്തിരുന്നു.

Latest Stories

PKBS VS RCB: പ്രായം വെറും 26 വയസ്, ഞെട്ടിച്ച് അർശ്ദീപ് സിങിന്റെ സിവി; കൈയടിച്ച് ക്രിക്കറ്റ് ലോകം; നേട്ടങ്ങൾ ഇങ്ങനെ

ഇഷ്ടമുളള മതത്തില്‍ വിശ്വസിക്കാനുളള അവകാശം നിഷേധിക്കുന്നു: ബിജെപിക്കെതിരെ ബിഷപ്പ് ജോസഫ് പാംപ്ലാനി

INDIAN CRICKET: എന്റെ കാലം കഴിയാറായി, ഇനി എത്ര നാളുണ്ടാവുമെന്ന് പറയാന്‍ കഴിയില്ല, വികാരഭരിതനായി രോഹിത് ശര്‍മ്മ, വിരമിക്കല്‍ സൂചന നല്‍കി താരം

ആശ സമരം; സർക്കാരിൻറെ നിലപാട് ഏകാധിപത്യപരം: വി.എം. സുധീരൻ

കെ.സി.ബി.സി മതേതര സമൂഹത്തോട് മാപ്പു പറയണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ; 'മുനമ്പം വിഷയത്തെ വഖഫ് ബില്ലുമായി കൂട്ടിക്കെട്ടാൻ പാടില്ലായിരുന്നു'

RCB VS PBKS: ആര്‍സിബി- പഞ്ചാബ് മത്സരത്തില്‍ വില്ലനായി മഴ, ഇന്ന് മത്സരം നടക്കുകയാണെങ്കില്‍ ഇത്ര ഓവര്‍ മാത്രം കളി, ആകാംക്ഷയോടെ ആരാധകര്‍

നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതുവരെ മാധ്യമങ്ങളെ കാണില്ല: പി വി അൻവർ

അവന്‍ കോഹ്ലിയേക്കാള്‍ വലിയ കളിക്കാരനാവും, ലോകോത്തര കളിക്കാര്‍ക്കൊപ്പം അവന്റെ പേരും ചേര്‍ക്കപ്പെടും, തുറന്നുപറഞ്ഞ് ടീം ഓണര്‍

കേസ് വെറും ഓലപ്പാമ്പെന്ന് പിതാവ് ചാക്കോ; ഷൈൻ നാളെ മൂന്ന് മണിക്ക് ഹാജരാകും

IPL 2025: സഞ്ജുവും ദ്രാവിഡും തമ്മില്‍ പ്രശ്‌നം, താരം ഇനി കളിക്കില്ല? ശരിക്കും സംഭവിച്ചത് എന്ത്, ഒടുവില്‍ മറുപടിയുമായി രാജസ്ഥാന്‍ കോച്ച്‌