'ഞങ്ങളുടെ ജീവിതം നശിപ്പിച്ച പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ നൽകണം': നവീന്‍റെ ഭാര്യ മഞ്ജുഷ

കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിലപാട് തുറന്ന് പറഞ്ഞ് നവീന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ. ഞങ്ങളുടെ ജീവിതം നശിപ്പിച്ച പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും പരമാവധി ശിക്ഷ നൽകണമെന്നും മഞ്ജുഷ പറഞ്ഞു. കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയ്ക്ക് മുൻകൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധി വന്നതിന് പിന്നാലെയാണ് പ്രതികരണം.

വിധിയിൽ സന്തോഷമില്ല ആശ്വാസമാണ്. പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതുവരെ അത്തരമൊരു നീക്കമുണ്ടായിട്ടില്ല. അവരെ കേസിൽ അറസ്റ്റ് ചെയ്യണം. അതേസമയം അറസ്റ്റ് ചെയ്യാത പൊലീസ് നടപടിക്കെതിരെയും കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെയും മഞ്ജുഷ വിമര്‍ശനം ഉന്നയിച്ചു. യാത്രയയപ്പ് യോഗത്തിൽ ഇത്തരം പരാമര്‍ശം പാടില്ലായിരുന്നുവെന്ന് പറഞ്ഞ് ജില്ലാ കളക്ടര്‍ക്ക് ഇടപെടാമായിരുന്നുവെന്നും മഞ്ജുഷ പറഞ്ഞു.

നവീൻ ബാബുവിന്‍റെ മരണത്തിനുശേഷം ആദ്യമായാണ് മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചത്. ‍ഞങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു. സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിൽ അത്തരത്തിൽ പരാമര്‍ശം നടത്തരുതെന്ന് പറഞ്ഞ് കളക്ടര്‍ക്ക് ഇടപെടമായിരുന്നു. പ്രാദേശിക ചാനലിലെ വിളിച്ച് വരുത്തി വീഡിയോ റെക്കോഡ് ചെയ്യിപ്പിച്ചു. ഇതിലൊന്നും കളക്ടര്‍ ഇടപെട്ടില്ല. യാത്രയയപ്പ് വേദിയില്‍ പറയരുതെന്ന് പറഞ്ഞ് വിലക്കമായിരുന്നുവെന്നും മഞ്ജുഷ കൂട്ടിച്ചേർത്തു.

Latest Stories

രാജ്യത്തെ എച്ച്എംപിവി കേസുകൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് എച്ച്എംപിവി രോഗം ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കപെടേണ്ടതില്ലെന്ന് വിദഗ്ധർ

മന്ത്രി കഞ്ചാവ് വലിക്കുന്നതിനെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു; സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പു പറയണം; പ്രതിഷേധവുമായി മദ്യവിരുദ്ധ ഏകോപന സമിതി

BGT 2025: " രോഹിത് ശർമ്മയുടെ തകർച്ചയ്ക്ക് കാരണമായത് അതാണ്"; മുൻ ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ വാക്കുകൾ വൈറൽ

വിമതനീക്കം, കനേഡിയന്‍ പ്രധാനമന്ത്രി പദവും ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവെച്ച് ജസ്റ്റിന്‍ ട്രൂഡോ; അഭ്യന്തര സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് നേട്ടം

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്