ബിഎംഡബ്ല്യു കാറില്‍ സ്‌കൂള്‍ മുറ്റത്ത് അഭ്യാസപ്രകടനം; വാടകയ്‌ക്കെടുത്തത് പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍; കാറും ഡ്രൈവറും പൊലീസ് കസ്റ്റഡിയില്‍

പത്തനംതിട്ടയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനത്തിന് വാടകയ്‌ക്കെടുത്ത ആഢംബര കാറും ഡ്രൈവറും കസ്റ്റഡിയില്‍. കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സ്‌കൂള്‍മുറ്റത്ത് കാറില്‍ അഭ്യാസ പ്രകടനം ആരംഭിച്ചത്.

സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് 2000 രൂപ നല്‍കി ഫോട്ടോഷൂട്ടിനും റൈഡിനുമായി കാര്‍ വിളിച്ചുവരുത്തിയത്. ഇതേ തുടര്‍ന്ന് ബിഎംഡബ്ല്യു കാറുമായി സ്‌കൂള്‍ മുറ്റത്ത് അഭ്യാസപ്രകടനം നടത്തിയ ചീങ്കല്‍തടം മണ്ണാറക്കുളഞ്ഞി വാഴക്കുന്നത്ത് ജോ സജി വര്‍ഗീസ് എന്ന 19കാരനാണ് പിടിയിലായത്.

സ്‌കൂള്‍ മുറ്റത്ത് കാറില്‍ അഭ്യാസ പ്രകടനം ആരംഭിച്ചതോടെ സ്‌കൂള്‍ അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളിലെത്തിയ പൊലീസ് കാറും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. അനധികൃതമായി സ്‌കൂള്‍ കാമ്പസില്‍ പ്രവേശിച്ചതിനും അലക്ഷ്യമായ ഡ്രൈവിങ്ങിനുമാണ് കേസ്.

Read more